കോട്ടയം: കുടയംപടിയിലെ കമ്പ്യൂട്ടർ സ്ഥാപനത്തിൽ മാനസിക ആസ്വാസ്ഥ്യമുള്ള യുവാവിെൻറ അതിക്രമം. നിരവധി കമ്പ്യൂട്ടറുകൾ അടിച്ചുതകർത്തു. ചൊവാഴ്ച രാത്രി 8.15 ഒാെടയാണ ്സംഭവം. പിതാവിനൊപ്പം കുടയംപടിയിലെത്തിയ യുവാവ് പെെട്ടന്ന് റോഡരിയിലെ മൈക്രാസൈറ്റ് എന്ന സ്ഥാപനത്തിലേക്ക് കയറി കമ്പ്യൂട്ടറുകൾ തകർക്കുകയായിരുന്നു. സ്ഥാപനത്തിലുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പരിപ്പ് പോളക്കാട്ടിൽ അനീഷ് തോമസിേൻറതാണ് സ്ഥാപനം. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. കോട്ടയം വെസ്റ്റ് പൊലീസ് എത്തി ഇയാളെ ആബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലായിരുന്ന യുവാവ് വീട്ടിേലക്ക ്മടങ്ങുന്നതിനിടെ പെെട്ടന്ന് പ്രകോപിതനാവുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.