200 ഗ്രാം കഞ്ചാവുമായി രണ്ടു​പേർ പിടിയിൽ

നെടുങ്കണ്ടം: ബോഡിമെട്ട് ചെക്ക്പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിൽ തമിഴ്നാട്ടിൽനിന്ന് കഞ്ചാവുമായി വന്ന ബസ് യാത്രികരായ രണ്ടുപേരെ പിടികൂടി. ബൈസൺവാലി ടീ കമ്പനി സ്വദേശി ഷിജുലാൽ (32), തമിഴ്നാട് ബോഡി സ്വദേശി മോഹനൻ (26) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്ന് 200 ഗ്രാം ഉണക്കകഞ്ചാവ് കണ്ടെടുത്തു. ഉടുമ്പൻചോല സർക്കിൾ ഓഫിസി​െൻറയും റേഞ്ച് ഓഫിസി​െൻറയും ചെക്ക്പോസ്റ്റി​െൻറയും ആഭിമുഖ്യത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് സി.ഐ എ.ജി. പ്രകാശ്, ഉടുമ്പൻചോല എക്സൈസ് ഇൻസ്പെക്ടർ എസ്. ഷാജി, പ്രിവൻറിവ് ഓഫിസർമാരായ എം.പി. പ്രമോദ്, കെ.ആർ. ബാലൻ, ലിജോ ഉമ്മൻ, ജോഷി, തോമസ്, രാധാകൃഷ്ണൻ, സുജിത, ഷിബു, ജോജി, രാജേഷ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.