കെ.എ. അമീർ എ.പി.സി.സി.എം പ്രസിഡൻറ്​, ഡോ. ഡേവിസ്​ പോൾ സെക്രട്ടറി

കോട്ടയം: ശ്വാസകോശരോഗ വിദഗ്ധരുടെ സംഘടനയായ അക്കാദമി ഒാഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ (എ.പി.സി.സി.എം) ദേശീയ പ്രസിഡൻറായി ഡോ. കെ.എ. അമീറിനെ (തിരുവനന്തപുരം) തെരഞ്ഞെടുത്തു. അടുത്തവർഷത്തെ പ്രസിഡൻറായി കോഴിക്കോട്ടുനിന്നുള്ള ടി.കെ. രാജഗോപാലിനെ സമ്മേളനം തെരഞ്ഞെടുത്തു. ഡോ. പി.എസ്. ഷാജഹാനാണ് (ആലപ്പുഴ) വൈസ് പ്രസിഡൻറ്. ഡോ. ഡേവിസ് പോളാണ് (തൃശൂർ) സെക്രട്ടറി. ഡോ. വിപിൻ വർക്കി (കോഴിക്കോട്) ജോയൻറ് സെക്രട്ടറി, ഡോ. കുര്യൻ ഉമ്മൻ (തിരുവല്ല) ട്രഷററുമാണ്. കുമരകത്ത് നടന്ന ദേശീയ സമ്മേളനത്തിലായിരുന്നു ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. സമ്മേളനം ഞായറാഴ്ച സമാപിച്ചു. വീട്ടിൽ ഒാക്സിജൻ ആവശ്യമുള്ള ദീർഘകാല ശ്വാസതടസ്സരോഗികൾക്ക് ഒാക്സിജൻ കോൺസൻട്രേഷർ എന്ന ഉപകരണം സാമൂഹിക സുരക്ഷനടപടിയുടെ ഭാഗമായി സൗജന്യമായി നൽകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.