കോട്ടയം: വർക്ക്ഷോപ് പ്രവർത്തിക്കാൻ താൽക്കാലികമായി വിട്ടുനൽകിയ കോടിമതയിലെ സ്ഥലം ഒഴിയാത്ത കെ.എസ്.ആർ.ടി.സി നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് കോട്ടയം നഗരസഭ. കെ.എസ്.ആർ.ടി.സിക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് നഗരസഭ ഒരുങ്ങുന്നത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഒഴിഞ്ഞുനൽകണമെന്നാവശ്യപ്പെട്ട് പല തവണ നോട്ടീസ് നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെതുടർന്നാണ് അടിയന്തര നഗരസഭയോഗം വിളിച്ച് ചേർത്ത് നിയമ നടപടി സ്വീകരിക്കാനുള്ള നഗരസഭയുടെ തീരുമാനം. റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അടിയന്തരമായി ഒഴിപ്പിക്കാൻ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്. നിലവിലെ സ്റ്റാൻഡ് പൊളിച്ചുമാറ്റി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാനുള്ള തീരുമാന ഭാഗമായി ഗാരേജ് പ്രവർത്തിപ്പിക്കുന്നതിനും ബസ് പാർക്ക് ചെയ്യുന്നതിന് നാല് വർഷം മുമ്പാണ് നഗരസഭ താൽക്കാലികമായി കോടിമതയിലെ സ്ഥലം വിട്ടു നൽകിയത്. കണ്ടെയ്‌നർ ലോറികൾ പാർക്കു ചെയ്യുന്നതിന് നഗരസഭ ലേലത്തിൽ കൊടുത്ത സ്ഥലമായിരുന്നു ഇത്. വാഹന പാർക്കിങിലൂടെ മാത്രം പ്രതിവർഷം ലക്ഷങ്ങളുടെ വരുമാനം ലഭിച്ചിരുന്ന സ്ഥലം വാടക പോലും ആവശ്യപ്പെടാതെ രണ്ട് വർഷത്തേക്ക് കെ.എസ്.ആർ.ടി സിക്ക് വിട്ടു നൽകുകയായിരുന്നു. എന്നാൽ, സ്ഥലം നൽകി നാല് വർഷം കഴിഞ്ഞിട്ടും കെ.എസ്.ആർ.ടി.സി ഒഴിയാൻ തയാറായിട്ടില്ല. കരാറുകളും ഉഭയകക്ഷി സമ്മതപത്രങ്ങളും കാറ്റിൽപറത്തി നാല് വർഷമായി കെ.എസ്.ആർ.ടി.സി ബസ് പാർക്കിങ്ങിന് സ്ഥലം ഉപയോഗിക്കുകയാണ്. ഷോപ്പിങ് കോപ്ലക്സിെൻറ നിർമാണം ആരംഭിക്കാനായിെല്ലങ്കിലും ആധുനിക സൗകര്യങ്ങളോടെ പുതിയ ഗാരേജ് നിർമിച്ചിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ യുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും മൂന്ന് കോടി ചെലവഴിച്ചാണ് പുതിയ ഗാരേജ് നിർമിച്ചത്. കോടിമതയിലെ താൽക്കാലിക ഗാരേജിൽനിന്നും യന്ത്രങ്ങൾ ഉൾെപ്പടെ പുതിയ സ്ഥലത്തേക്ക് മാറ്റിയിട്ടും അധികൃതർ പഴയ ഗാരേജിെൻറ കാര്യത്തിൽ മൗനം പാലിച്ചതോടെ ആറ് മാസം മുമ്പ് നഗരസഭ മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. പുതിയ ഗാരേജിലേക്ക് മാറാൻ തടസ്സമുണ്ടെന്നും സാവകാശം വേണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി അധികൃതർ കത്ത് കൊടുത്തതോടെ നഗരസഭ അന്ന് തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും തീരുമാനം വൈകിയതോടെയാണ് വീണ്ടും നോട്ടീസ് നൽകി ഒഴിപ്പിക്കൽ നടപടികളിലേക്ക് നീങ്ങുന്നത്. കോടിമതയിലെത്തുന്ന ലോറികൾ ഇപ്പോൾ റോഡരികിലാണ് പാർക്ക് ചെയ്യുന്നതെന്ന് ചെയർപേഴ്‌സൻ ഡോ. പി.ആർ. സോന പറഞ്ഞു. പാർക്കിങ് വരുമാനം നിലച്ചതോടെ ലക്ഷങ്ങളുടെ നഷ്‌ടമാണ് നഗരസഭക്കുണ്ടായതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.