നോട്ടീസ് നൽകി

കോട്ടയം: സംസ്ഥാനത്ത് കെട്ടിട നിർമാണത്തിനിടെ അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ലേബർ ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 10 കെട്ടിടങ്ങൾക്ക് . കോട്ടയം താന്നിക്കൽപടിയിൽ നിർമാണത്തിലിരിക്കുന്ന രണ്ട് കെട്ടിടങ്ങളിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന െതാഴിലാളികളെക്കുറിച്ചുള്ള വിവരങ്ങൾ കോൺട്രാക്ടറുടെ പക്കലില്ലെന്ന് കണ്ടെത്തി. ഇവരുടെ വിവരങ്ങൾ തിങ്കളാഴ്ച ഹാജരാക്കണമെന്നാവശ്യപ്പെട്ട് കെട്ടിടം ഉടമകൾക്കും കോൺട്രാക്ടർക്കും . പരിശോധനയിൽ എട്ട് െകട്ടിടങ്ങൾ ചുങ്കം അടക്കാത്തതാണെന്ന് കണ്ടെത്തി. ഇതിൽ കടകളും ഗോഡൗണുകളും ഉൾപ്പെടും. ഇവയുടെ ഉടമസ്ഥർക്കും . റീജനൽ ജോയൻറ് ലേബർ കമീഷണർ കെ. ശ്രീലാലി​െൻറ നിർദേശത്തെ തുടർന്ന് ജില്ല ലേബർ ഓഫിസർ രഘുനാഥ്, ഡെപ്യൂട്ടി ലേബർ ഓഫിസർ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തിരച്ചിൽ നടത്തി ചങ്ങനാശ്ശേരി: ആലപ്പുഴ പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കാണാതായ പ്രിയ മോള്‍ (34), മകള്‍ ഹിത ഗൗരി (മൂന്നര) എന്നിവരെ തിരഞ്ഞ് പുന്നപ്ര എസ്.ഐ ആര്‍. ബിനുവി​െൻറ നേതൃത്വത്തില്‍ ചങ്ങനാശ്ശേരി പെരുന്നയില്‍ തിരച്ചിൽ നടത്തി. ഏപ്രില്‍ ആറിനാണ് ഇവര്‍ വീട്ടില്‍നിന്ന് പോയത്. ഇതിനിെട ഒരു തവണ വിളിക്കുകയും പെരുന്ന പോസ്റ്റ് ഓഫിസില്‍നിന്ന് എഴുത്ത് പോസ്റ്റ് ചെയ്യുകയുമുണ്ടായി. ശനിയാഴ്ച രാവിലെ ഒമ്പതിന് ഭര്‍ത്താവ് മഞ്ചേഷി​െൻറ മൊബൈല്‍ ഫോണില്‍ വിളിച്ചതനുസരിച്ച് പെരുന്ന ടവര്‍ ലൊക്കേഷനില്‍ ഇവര്‍ ഉണ്ടെന്ന് മനസ്സിലാക്കിയാണ് പൊലീസ് എത്തിയത്. തിരുമല ക്ഷേത്രം സദനം, ബൈപാസ് ജങ്ഷന്‍, മലയില്‍ക്കുന്ന് ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. പൊലീസി​െൻറ നിർദേശപ്രകാരം നോട്ടീസും പ്രദേശത്ത് വിതരണം നടത്തി. ഇടവക പ്രഖ്യാപനവും മദ്ബഹ കൂദാശയും ചങ്ങനാശ്ശേരി: സ​െൻറ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയുടെ കുരിശുപള്ളിയായ മനയ്ക്കച്ചിറ സ​െൻറ് ജോസഫ്‌സ് പള്ളി സ്വതന്ത്ര ഇടവകയുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു.19ന് തുരുത്തി മര്‍ത്തമറിയം ഫൊറോന പള്ളിയില്‍ കൂടുന്ന ചങ്ങനാശ്ശേരി അതിരൂപതദിന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഇടവക പ്രഖ്യാപനം നടത്തും. മനക്കച്ചിറപ്പള്ളിയിലെ വികസന പ്രവര്‍ത്തനത്തി​െൻറ ഭാഗമായി നവീകരിച്ച മദ്ബഹ ഞായറാഴ്ച വൈകീട്ട് നാലിന് മാര്‍ ജോസഫ് പെരുന്തോട്ടം കൂദാശ ചെയ്യും. 13ന് ആരംഭിക്കുന്ന ഇടവക പ്രഖ്യാപന ഒരുക്ക ധ്യാനത്തിന് ഫാ. ജോര്‍ജി കാട്ടൂര്‍ എം.സി.ബി.എസ് നേതൃത്വം നല്‍കും.19ന് ഇടവക പ്രഖ്യാപനാഘോഷ ഭാഗമായി നടക്കുന്ന സമ്മേളനം കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ ഉദ്ഘാടനം ചെയ്യും. അതിരൂപത വികാരി ജനറാള്‍ മോണ്‍ ജോസഫ് മുണ്ടകത്തില്‍ അധ്യക്ഷതവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.