എസ്​.പി നേതാവി​​െൻറ കൊല: യു.പിയിൽ രണ്ടുപേർ അറസ്​റ്റിൽ

റായ്പുർ: യു.പിയിൽ സമാജ്വാദി പാർട്ടി ജില്ല നേതാവും സഹായിയും കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേരെ അറസ്റ്റു ചെയ്തതായി പൊലീസ്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. എസ്.പി നേതാവ് പർവത് സിങ് യാദവും അംഗരക്ഷകൻ ഉംറാവ് സിങ്ങും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി അജ്ഞാതർ നിറയൊഴിക്കുകയായിരുന്നു. ഉംറാവ് സിങ്ങിനെ സംഭവസ്ഥലത്തും യാദവിനെ അടുത്തുള്ള കാട്ടിലേക്കും കൊണ്ടുപോയാണ് വെടിവെച്ചു കൊന്നതെന്ന് പൊലീസ് പറഞ്ഞു. സുരേഷ് സിങ്, സുരേന്ദ്ര സിങ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് തോക്കുകൾ കണ്ടെടുത്തു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലക്കു കാരണമെന്ന് കരുതുന്നതായി ജില്ല പൊലീസ് മേധാവി വിപിൻ ടാഡ പറഞ്ഞു. യു.പിയിൽ ക്രമസമാധാന നില തകർച്ചയിലാണെന്നും കുറ്റവാളികൾക്ക് പൊലീസിനെ ഭയമില്ലാതായിരിക്കുന്നുവെന്നും മുതിർന്ന സമാജ്വാദി പാർട്ടി നേതാവ് മുഹമ്മദ് അഅ്സം ഖാൻ പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.