കാറുകൾ കൂട്ടിയിടിച്ചു

കറുകച്ചാൽ: നെടുംകുന്നത്ത് എതിർദിശയിലെത്തിയ . യാത്രക്കാർ പരിക്കേൽക്കാതെ രക്ഷെപ്പട്ടു. വ്യാഴാഴ്ച രാത്രി 9.30ന് നെടുംകുന്നം പോസ്റ്റ് ഒാഫിസിന് സമീപത്തായിരുന്നു അപകടം. നെടുംകുന്നത്തുനിന്ന് കറുകച്ചാലിലേക്ക് പോകുകയായിരുന്ന കാറിൽ എതിർദിശയിൽ എത്തിയ മറ്റൊരു കാർ തട്ടുകയും നിർത്താതെ പോകുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ കറുകച്ചാലിൽനിന്ന് നെടുംകുന്നത്തേക്ക് പോയ കാറിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടർന്ന് മണിമല റോഡിൽ 20 മിനിട്ടോളം ഗതാഗതം മുടങ്ങി. പരിപാടികൾ ഇന്ന് കോട്ടയം നഗരസഭ കൗൺസിൽ ഹാൾ: നഗരസഭ കൗൺസിൽ -രാവിലെ 11.00 കോട്ടയം തിരുവാതുക്കൽ ജങ്ഷൻ: നദി പുനർസംയോജനപദ്ധതിയുടെ ഭാഗമായുള്ള ജലാശല ശുചീകരണ യജ്ഞം പ്രചാരണജാഥ -രാവിലെ 9.00 കോട്ടയം ബെഞ്ചമിൻ ബെയ്ലി ഹാൾ: ഫിഡെ റേറ്റിങ് ചെസ് മത്സരം -രാവിലെ 11.00 അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രം: ഏകദിന ഉപവാസ കൺവെൻഷൻ -രാവിലെ 10.00 കിളിരൂർ കുന്നിന്മേൽ ദേവീക്ഷേത്രം: അഖില കേരള മഹാശിവപുരാണ സത്രം, സാംസ്കാരിക സമ്മേളനം- വൈകീ. 5.30 പാറമ്പുഴ സ​െൻറ് ജോർജ് ഒാർത്തഡോക്സ് പള്ളി: ഗീവർഗീസ് സഹദയുടെ ഒാർമപ്പെരുന്നാൾ -രാവിലെ 7.30 വാകത്താനം ജറുസലേം മൗണ്ട് ഹയർസെക്കൻഡറി സ്കൂൾ: മെഡിക്കൽ ക്യാമ്പ് -രാവിലെ 10.00 പുതുപ്പള്ളി പള്ളി: പെരുന്നാൾ, പുതുപ്പള്ളി കൺവെൻഷൻ-വൈകു. 6.00 ഇൗരാറ്റുപേട്ട എ.പി.ജെ. അബ്ദുൽകലാം നഗർ: പുസ്തകോത്സവം ഉദ്ഘാടനം, പി.സി. ജോർജ് -വൈകു. 4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.