പത്തനംതിട്ട: 2022ഓടെ ജില്ലയില്‍ മലമ്പനി നിരവാരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ വകുപ്പുതല പ്രവര്‍ത്തനം ആരംഭിച്ചതായി ഡി.എം.ഒ ഡോ. എ.എല്‍. ഷീജ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാറിെൻറ നിര്‍ദേശാനുസരണം തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം എന്നിവയുടെ നേതൃത്വത്തില്‍ തൊഴില്‍, മത്സ്യബന്ധനം, സാമൂഹിക നീതി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് മലമ്പനി നിവാരണ പ്രവര്‍ത്തനം നടത്തുന്നത്. 2018ഓടെ മലമ്പനി മൂലമുള്ള മരണം ഇല്ലാതാക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്. കഴിഞ്ഞ 17 വര്‍ഷമായി ജില്ലയില്‍ മലമ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ 2018ല്‍ തന്നെ പത്തനംതിട്ട ജില്ലയെ മലമ്പനിമുക്തമായി പ്രഖ്യാപിക്കേണ്ടതുണ്ടെന്നും ഇതിനുള്ള സര്‍വേ നടപടി നടന്നുവരുന്നതായും ഡി.എം.ഒ വ്യക്തമാക്കി. മലമ്പനി യഥാസമയം കണ്ടെത്തി 24 മണിക്കൂറിനുള്ളില്‍ തന്നെ സൗജന്യമായി സമ്പൂര്‍ണ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനവും ലഭ്യമാണ്. ആരോഗ്യകേരളം ഡി.പി.എം ഡോ. എബി സുഷന്‍, െഡപ്യൂട്ടി ഡി.എം.ഒ ഡോ. എല്‍. അനിതകുമാരി, ജില്ല മലേറിയ ഓഫിസര്‍ ഡോ. ഷേര്‍ളി വർധനന്‍, െഡപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ ടി.കെ. അശോക് കുമാര്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.