ഇ.പി.എഫ് വിവരങ്ങൾ ചോർന്നിട്ടില്ല -ഇ.പി.എഫ്.ഒ ന്യൂഡൽഹി: എംപ്ലോയ്മെൻറ് േപ്രാവിഡൻറ് ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളുടെ ആധാർ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് ഇ.പി.എഫ്.ഒ. ഇ.പി.എഫുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അതിൽ രജിസ്റ്റർ ചെയ്തിരുന്ന ജീവനക്കാരുടെ ആധാർ വിവരങ്ങള്‍ ചോര്‍ത്തി എന്ന നിലയിൽ ബുധനാഴ്ച രാവിലെ മുതൽ സമൂഹ മാധ്യമങ്ങളിലും ചില വെബ്സൈറ്റുകളിലും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍, ഇ.പി.എഫിെൻറ ഔദ്യോഗിക വിവരം ഒന്നുംതന്നെ ചോര്‍ന്നിട്ടില്ലെന്ന് ഇ.പി.എഫ് കമീഷണര്‍ വി.പി. ജോയ് വാർത്തക്കുറിപ്പിൽ അറിയിച്ചു. പൊതു കേന്ദ്രങ്ങളിലെ സെര്‍വര്‍ വഴിയുള്ള സേവനങ്ങള്‍ അവസാനിപ്പിച്ചു. സേവനങ്ങൾ ഇപ്പോള്‍ ഇ.പി.എഫിെൻറ മൊബൈല്‍ ആപ്ലിക്കേഷനുകളും വെബ്‌സൈറ്റും തൊഴിലുടമകള്‍ വഴിയും ലഭ്യമാണ്. ഇ.പി.എഫ് അംഗങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നു എന്ന വാര്‍ത്തകളില്‍ ആശങ്ക വേണ്ടെന്നും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. അക്ഷയ കേന്ദ്രങ്ങളിലൂടെ വിവരങ്ങള്‍ ശേഖരിച്ചിരുന്ന സെര്‍വര്‍ സംബന്ധിച്ച് ഇൻറലിജൻസ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയതാണ് ചോർച്ച പ്രചാരണത്തിന് അടിസ്ഥാനമായത്. ഇ.പി.എഫ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിന് ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിന് നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഈ സേവനം കഴിഞ്ഞ മാര്‍ച്ച് 22നു തന്നെ ഇ.പി.എഫ്.ഒ അവസാനിപ്പിച്ചു. സേവനം അവസാനിപ്പിക്കുന്നതിന് മുമ്പായി ഇതിലൂടെ നല്‍കിയ വിവരങ്ങളായിരിക്കാം ചോര്‍ന്നതെന്നാണ് ഇ.പി.എഫ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.