പത്രികകൾ സമർപ്പിക്കാനാവാത്തവർ രേഖകൾ ഹാജരാക്കാൻ ​െകാൽക്കത്ത ഹൈകോടതി

െകാൽക്കത്ത: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടവർ അവരുടെ വാദങ്ങൾക്ക് പിൻബലമേകുന്നതിനായി രേഖകൾ ഹാജരാക്കണമെന്ന് െകാൽക്കത്ത ഹൈകോടതി. തങ്ങളുടെ സ്ഥാനാർഥികൾക്ക് പത്രിക സമർപ്പിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി സി.പി.എം നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചി​െൻറ ഇടപെടൽ. ഇ-മെയിൽ വഴി നാമനിർദേശ പത്രികകൾ സമർപ്പിക്കാൻ സ്ഥാനാർഥികളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയുടെ സിംഗ്ൾ ബെഞ്ചിനെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിക്കാത്ത സാഹചര്യത്തിൽ സി.പി.എം ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഇ-മെയിൽ വഴിയുള്ള നാമനിർദേശ സമർപ്പണം തെരഞ്ഞെടുപ്പ് ചട്ടം അനുവദിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അഭിഭാഷക​െൻറ ഹരജിയിൽ ഉന്നയിച്ചെങ്കിലും പരാതിക്കാരിൽനിന്നും രേഖകൾ ആവശ്യപ്പെടുന്നതിൽ കമീഷന് എതിരുനിൽക്കാൻ അധികാരമില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. നേരത്തെ പത്രിക സമർപ്പണം ഒരു ദിവസത്തേക്ക് നീട്ടിയ വിജ്ഞാപനം പിൻവലിച്ച കമീഷ​െൻറ നടപടി വിവാദമാവുകയും കോടതിയിലെത്തുകയും ചെയ്തിരുന്നു. ഇൗ മാസം 14നാണ് തെരഞ്ഞെടുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.