ഒാൺലൈൻ മാധ്യമങ്ങൾക്ക്​ പുതിയ ചട്ടം; മന്ത്രിമാർക്ക്​ പ്രതിഷേധ കത്ത്

ന്യൂഡൽഹി: ഒാൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തിനെതിരെ കേന്ദ്ര വാർത്ത വിനിമയ മന്ത്രി സ്മൃതി ഇറാനിയടക്കം വിവിധ മന്ത്രിമാർക്ക് നൂറോളം മാധ്യമപ്രവർത്തകരും ഒാൺലൈൻ മാധ്യമ മേഖലയിെല പ്രമുഖരും ചേർന്ന് കത്തയച്ചു. കഴിഞ്ഞ മാസമാണ് മോദി സർക്കാർ ഒാൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടി പുതിയ കമ്മിറ്റിയെ നിയോഗിച്ചത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാനാണ് പുതിയ സമിതിയെ നിയോഗിച്ചതെന്ന് നേരത്തെ സ്മൃതി ഇറാനി വ്യക്തമാക്കിയിരുന്നു. ഇൗ നീക്കത്തിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടാണ് 'ദ വയർ', 'ദ ക്വിൻറ്', 'ന്യൂസ് മിനുട്ട്' തുടങ്ങി ഒാൺലൈൻ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ കത്തയച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.