ആയിരങ്ങൾക്ക് ആശ്വാസമായി കുടുംബാരോഗ്യ കേന്ദ്രം; കാഞ്ചിയാറിെൻറ സ്വന്തം സൂപ്പർ സ്​പെഷാലിറ്റി

കാഞ്ചിയാർ: സർക്കാർ ആശുപത്രികളുടെ മികവുറ്റ മാതൃകയായി കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം. ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും മനസ്സുെവച്ചാൽ സർക്കാർ ആശുപത്രികളെ മികച്ച ആതുരശുശ്രൂഷ കേന്ദ്രങ്ങളാക്കാം എന്നതിന് ഉദാഹരണമാണ് കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തെ സംസ്ഥാന സർക്കാർ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുടുംബാരോഗ്യ കേന്ദ്രമാക്കിയത്. കഴിഞ്ഞവർഷം ആഗസ്റ്റിൽ നവീകരിച്ച ആശുപത്രിയുടെ ഉദ്ഘാടനം നടന്നു. സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യസജ്ജീകരണവും മികച്ച ചികിത്സയും ഇവിടെ ലഭ്യമാകുന്നു. കിടപ്പുരോഗിക്കും കൂട്ടിരിപ്പുകാർക്കും മൂന്നുനേരം സൗജന്യഭക്ഷണവും നൽകുന്നുണ്ട്. 12 ലക്ഷം രൂപയാണ് ഒരു വർഷത്തേക്ക് ഭക്ഷണ പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് മാറ്റിെവച്ചിരിക്കുന്നത്. ആദിവാസി വിഭാഗം ഉൾപ്പെടെ തീരെ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള നിരവധി കുടുംബങ്ങളുടെ ആശ്രയമാണ് ഈ ആശുപത്രിയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാത്യു ജോർജ് പറഞ്ഞു. 30 കിടക്കകളുള്ള ആശുപത്രിയിൽ സർജനും ഇ.എൻ.ടിയും എമർജൻസി ഫിസിഷ്യനും അടക്കം അഞ്ച് ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. മുമ്പ് 75-120 പേർ ഒ.പിയിലെത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ദിവസേന അഞ്ഞൂറോളം പേരാണ് എത്തുന്നത്. കേരള സ്റ്റാൻഡേർഡ് ഓഫ് ഹോസ്പിറ്റൽ മാനദണ്ഡം അനുസരിച്ച് ആധുനിക ലബോറട്ടറി സംവിധാനം, ജൈവ, പ്ലാസ്റ്റിക്, മെഡിസിനൽ മാലിന്യം സംസ്കരിക്കുന്നതിനായി വേർതിരിച്ച് സൂക്ഷിക്കുന്നതിന് സംവിധാനം, പുൽതകിടിയും പൂന്തോട്ടവും ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയെല്ലാം ആശുപത്രി വളപ്പിനെ മനോഹരമാക്കുന്നു. സർക്കാറി​െൻറ ഇ-ഹെൽത്ത് സംവിധാനം 90 ശതമാനവും പൂർത്തിയാക്കിയതായി ഹെൽത്ത് ഇൻസ്പെക്ടർ റോയിമോൻ തോമസ് പറഞ്ഞു. രോഗപ്രതിരോധ പ്രവർത്തനം, ബോധവത്കരണ പരിപാടികൾ, പാലിയേറ്റിവ് കെയർ, അർബുദരോഗ നിർണയ ക്യാമ്പുകൾ തുടങ്ങി പൊതുജനാരോഗ്യ രംഗത്ത് മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. സംസ്ഥാനത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രമായി തെരഞ്ഞെടുത്ത ഈ ആശുപത്രിക്ക് ആരോഗ്യ വകുപ്പി​െൻറ 2017-18 വർഷത്തെ കായകൽപ അവാർഡും ലഭിച്ചു. ഫാ. എബ്രഹാം പുറയാറ്റ് ഇടുക്കി രൂപത വികാരി ജനറൽ രാജാക്കാട്: ഇടുക്കി രൂപതയുടെ വികാരി ജനറലായി രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി വികാരി എബ്രഹാം പുറയാറ്റിനെ തെരഞ്ഞെടുത്തു. ഫാ. എബ്രഹാം പുറയാറ്റിന് ഇടവകയില്‍ പള്ളി കമ്മിറ്റി നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സഹവികാരിമാരായ ഫാ. തോമസ് മാറാട്ടുകുളം, ഫാ. സുബിന്‍ അക്കൂറ്റ്, ട്രസ്റ്റിമാരായ ജോണി റാത്തപ്പിള്ളിൽ, ജോണി മഠത്തിശേരിൽ, ഷാജി ചിറ്റടി, സിസ്റ്റര്‍ ആന്‍സ് മാത്യു, സിസ്റ്റര്‍ പ്രീതി എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. കോടതിക്കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം സാമൂഹിക വിരുദ്ധരുടെ താവളം മുട്ടം: കോടതിക്കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു. മദ്യപരും സാമൂഹിക വിരുദ്ധരും കൈയടക്കിയിരിക്കുകയാണ് ലക്ഷങ്ങൾ മുടക്കി നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം. മദ്യക്കുപ്പികളാലും മറ്റ് മാലിന്യങ്ങളാലും ഇവിടം ദുർഗന്ധപൂരിതമാണ്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ പലരും ഈ ഷെഡിനുള്ളിലാണ് കിടന്നുറങ്ങുന്നത്. കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നില്‍ ബസ് നിര്‍ത്താത്തതിനാല്‍ യാത്രക്കാര്‍ ഇവിടേക്ക് എത്താറില്ല. ബസ് സ്റ്റോപ് ഇതിന് മുന്നിലാണെങ്കിലും കോടതി കവലയിലാണ് ബസ് നിർത്തി ആളുകളെ കയറ്റി ഇറക്കുന്നത്. മുന്‍ എം.പി പി.ടി. തോമസി​െൻറ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് ലക്ഷങ്ങൾ മുടക്കിയാണ് ഇത് നിര്‍മിച്ചത്. കാത്തിരിപ്പ് കേന്ദ്രത്തി​െൻറ ഉള്ളിലും പുറത്തുമായി ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതും പ്രകാശിക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.