ജസ്‌നയുടെ തിരോധാനം: അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കണം ^ചെന്നിത്തല

ജസ്‌നയുടെ തിരോധാനം: അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കണം -ചെന്നിത്തല കോട്ടയം: കാഞ്ഞിരപ്പള്ളി സ​െൻറ് ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാർഥി റാന്നി മുക്കൂട്ടുതറ സ്വദേശിനി ജസ്‌ന മരിയ ജയിംസി​െൻറ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. ജസ്‌നയെ ദുരൂഹസാഹചര്യത്തില്‍ കാണാതായിട്ട് ഒരുമാസത്തിലേറെയായിട്ടും ഇവരെ കണ്ടെത്തുന്നതില്‍ പൊലീസി​െൻറ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് കത്തില്‍ അദ്ദേഹം കുറ്റെപ്പടുത്തി. എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിക്കുമെന്ന് നേരത്തേ ഡി.ജി.പി പറഞ്ഞെങ്കിലും ഇതുവരെ നടപടി എടുത്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. പൊലീസ് കാര്യക്ഷമമായി അന്വേഷിക്കാത്ത സാഹചര്യത്തില്‍ കേസ് അന്വേഷണം അടിയന്തരമായി ക്രൈംബ്രാഞ്ചിന് നല്‍കണമെന്ന് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.