കുമളി: പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ ചരിത്രപ്രസിദ്ധമായ കണ്ണകി ക്ഷേത്രത്തിൽ ചിത്രാപൗർണമി ഉത്സവത്തിൽ പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ. കുമളി ടൗണിൽനിന്ന് വാഹനങ്ങളിലും കാൽനടയായും വനത്തിലൂടെ മംഗളാദേവിയിലേക്ക് വൻ ജനപ്രവാഹമായിരുന്നു. തമിഴ്നാടിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയവർക്കു പുറമെ തിരുവനന്തപുരം, കൊല്ലം ഉൾെപ്പടെ വിവിധ ജില്ലകളിൽനിന്ന് ധാരാളം പേർ എത്തി. വർഷത്തിൽ ഒരു ദിവസം മാത്രം അനുമതി ലഭിക്കുന്ന മംഗളാദേവി യാത്രക്ക് നിരവധി വിനോദസഞ്ചാരികളും എത്തി. രാവിലെ ആറു മുതൽ വൈകീട്ട് മൂന്നുവരെയാണ് പ്രവേശനം അനുവദിച്ചത്. കടുത്ത വേനൽ ചൂടിനെ വകവെക്കാതെ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ഭക്തരും നാട്ടുകാരും കുമളി ടൗണിലും ക്ഷേത്ര പരിസരത്തും മണിക്കൂറുകളോളം ക്യൂ നിന്നാണ് ഉത്സവത്തിൽ പങ്കെടുത്തത്. വനം വകുപ്പിെൻറ കണക്കനുസരിച്ച് 17,664 പേരാണ് മംഗളാദേവിയിലെത്തിയത്. തമിഴ്നാട്ടിലെ പളിയങ്കുടി വഴി 259 പേരും ബ്രാന്തിപ്പാറ വഴി 3829 പേരും 13,576 പേർ കുമളി ടൗണിൽനിന്ന് കൊക്കര ക്കണ്ടം വഴിയുമാണ് മംഗളാദേവിയിലെത്തിയത്. ഭക്തരെയും നാട്ടുകാരെയും മംഗളാദേവിയിലെത്തിക്കാൻ 1015 വാഹനങ്ങളാണ് മലമുകളിലെത്തിയത്. കഴിഞ്ഞ വർഷത്തെക്കാൾ 3023 പേരാണ് ഇക്കുറി അധികമായി എത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇരുസംസ്ഥാനവും സംയുക്തമായാണ് ഉത്സവ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഇരുസംസ്ഥാനത്തെയും പൂജാരിമാർ പ്രാർഥന ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇടുക്കി ആർ.ഡി.ഒ വിനോദിെൻറ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും ജില്ല പൊലീസ് മേധാവി വേണുഗോപാലിെൻറ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സുരക്ഷാ ജോലികൾക്കെത്തി. പെരിയാർ കടുവ സങ്കേതം ഫീൽഡ് ഡയറക്ടർ ജോർജി പി. മാത്തച്ചൻ, െഡപ്യൂട്ടി ഡയറക്ടർ ശിൽപ വി. കുമാർ എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങളൊരുക്കി വനപാലകരും സജീവമായിരുന്നു. തേനി കലക്ടർ പല്ലവി പൽദേവ്, എസ്.പി പ്രഭാകർ എന്നിവരുടെ നേതൃത്വത്തിലാണ് തമിഴ്നാട് ഉദ്യോഗസ്ഥ സംഘം മംഗളാദേവിയിലെത്തിയത്. ക്ഷേത്രത്തിലെത്തിയ ഭക്തർക്കും നാട്ടുകാർക്കും കുമളി ശ്രീഗണപതി ഭദ്രകാളി ക്ഷേത്ര കമ്മിറ്റിയുടെയും തമിഴ്നാട് കണ്ണകി ട്രസ്റ്റിെൻറയും നേതൃത്വത്തിൽ അന്നദാനമുണ്ടായിരുന്നു. മധുര പലഹാരങ്ങളും വിതരണം ചെയ്തു. TDG2 മംഗളാദേവി കണ്ണകി ക്ഷേത്രത്തിൽ ചിത്രാപൗർണമി ഉത്സവത്തിനെത്തിയ ഭക്തജനങ്ങളുടെ തിരക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.