KTD60 shanmugan 55 കോട്ടയം: . ആർപ്പുക്കര വില്ലൂന്നി തട്ടാപറമ്പിൽ ഷൺമുഖനാണ് (50) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10ഒാടെ മാതാ കവലക്ക് സമീപത്തെ കെട്ടിടത്തില്‍നിന്ന് വീണാണ് അപകടം. മുകളിൽ ഷീറ്റ് ഇടുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. നാട്ടുകാരും ഒപ്പം ജോലി ചെയ്തിരുന്നവരും ഷണ്‍മുഖനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രാത്രി 10.30ഓടെ മരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പില്‍. ഭാര്യ: തെള്ളകം പാറയില്‍ കുടുംബാഗം അനിത. മക്കൾ: അഭിഷേക്, ആദിത്യൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.