സിൻജോമോ​െൻറ മരണം: ത​െൻറ ഭർത്താവാണ് കൊലയാളിയെന്ന് യുവതിയുടെ വെളിപ്പെടുത്തൽ

വടശേരിക്കര: കഴിഞ്ഞ തിരുവോണത്തലേന്ന് കാണാതായി പിന്നീട് മൃതദേഹം കണ്ടെത്തിയ യുവാവി​െൻറ കൊലയാളി ത​െൻറ ഭർത്താവാണെന്ന് വെളിപ്പെടുത്തൽ. അത്തിക്കയം കണ്ണമ്പള്ളി വേങ്ങംതോട്ടത്തിൽ ജോബിയാണ് കൊലയാളിയെന്ന് ഭാര്യ ശ്രീനിയാണ് മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തിയത്. അത്തിക്കയം മടന്തമൺ മമ്മരംപള്ളിൽ ജേക്കബി​െൻറ മകൻ സിൻജോമോൻ (21) കഴിഞ്ഞ തിരുവോണത്തലേന്ന് കൂട്ടുകാരുമൊത്ത് പുറത്തുപോയതാണ്. തൊട്ടടുത്ത ദിവസം വീടിനടുത്തുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സിൻജോമോൻ മരിച്ച തിരുവോണത്തലേന്ന് പുലർച്ച രക്തംപുരണ്ട വസ്ത്രവും നോട്ടുകെട്ടുകളുമായി വീട്ടിലെത്തിയ ജോബി വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞുവെന്നും കാരണമന്വേഷിച്ച തന്നെ മർദിച്ചെന്നും യുവതി പറയുന്നു. തൊട്ടടുത്ത ദിവസം വീട്ടിലെത്തിയ അപരിചിതരായ രണ്ടുപേരുമായി ജോബി വീതംവെപ്പിനെച്ചൊല്ലി വാക്കുതർക്കമുണ്ടായി. സിൻജോയുടെ മരണം തെളിയാൻ പോകുന്നില്ല എന്ന് പറയുന്നത് താൻ കേെട്ടന്നും യുവതി പറഞ്ഞു. ഇവരുടെ സംസാരം കേട്ടെന്ന് മനസ്സിലാക്കി തന്നെ ഭർത്താവ് ഭീഷണിപ്പെടുത്തി. പിന്നീട് സിൻജോയെ കൊന്നത് താനാണെന്ന് വിളിച്ചുപറഞ്ഞതായും യുവതി പറയുന്നു. തുടക്കത്തിൽ ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് തെളിയിക്കാനാകത്തതിനെ തുടർന്ന് സിൻജോയുടെ പിതാവ് ഹൈകോടതി ഉത്തരവ് നേടി വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. ഉന്നത പൊലീസ് സംഘം അന്വേഷിക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി ഇല്ല. കേസ് ഏതാണ്ട് തേഞ്ഞുമാഞ്ഞ് പോകുന്ന അവസ്ഥയിലെത്തി നിൽക്കുമ്പോഴാണ് യുവതിയുടെ വിവാദ വെളിപ്പെടുത്തൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.