സമാധാനത്തിനായി ദുഃഖവെള്ളി ദിനത്തിൽ വേറിട്ട കൂട്ടയോട്ടം

കോട്ടയം: ദുഃഖവെള്ളി ദിനത്തിൽ േലാകസമാധാന സന്ദേശമുയർത്തി 21ാം വർഷവും മുടങ്ങാതെ വേറിട്ട കൂട്ടയോട്ടം. കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ പതിവായി വ്യായാമത്തിന് ഒത്തുകൂടുന്നവരുടെ കൂട്ടായ്മയിലാണ് പതിവുതെറ്റിക്കാതെ കൂട്ടയോട്ടം നടത്തിയത്. സഹന സേന്ദശമുയർത്തിയ യേശുവി​െൻറ പീഡനാനുഭവ സ്മരണ അയവിറക്കി സമാധാനവും ആരോഗ്യവും വീണ്ടെടുക്കണമെന്ന പ്രതിജ്ഞ പുതുക്കിയാണ് ഒാട്ടം. വെള്ളിയാഴ്ച രാവിലെ 6.30ന് നെഹ്റു സ്റ്റേഡിയത്തിൽനിന്ന് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലേക്കുള്ള പ്രയാണത്തിൽ വിവിധപ്രായക്കാരായ 38 പേർ കണ്ണികളായി. കാത്തലിക് സിറിയൻ ബാങ്കിൽനിന്ന് വിരമിച്ച പി.കെ. ജോസ് ആലുവ, മുൻ ഡി.എം.ഒ ഡോ. എസ്. രാഘവൻ എന്നിവർ നേതൃത്വം നൽകി. 13 കിലോമീറ്റർ ദൂരത്തിനിടെ വിവിധ ദേവാലയങ്ങളിൽ പ്രാർഥനയും നടത്തി. രാവിലെ 6.30ന് ആരംഭിച്ച കൂട്ടയോട്ടം 8.30നാണ് ഏഴരപ്പൊന്നാനയുടെ നാട്ടിലെത്തിയത്. തിരികെയുള്ള ഒാട്ടം അവസാനിച്ചത് 10.30നാണ്. കുടമാളൂർ സ്വദേശി 10 വയസ്സുകാരൻ ജോഷ്യ രഞ്ജിത്തും 82കാരനായ പാലാ സ്വദേശി കെ.സി. േജാസഫും (കൊച്ചിയേട്ടൻ) കൂട്ടയോട്ടത്തിൽ പങ്കാളികളായി. 1997ൽ ദുഃഖെവള്ളി ദിനത്തിലാണ് ഒാട്ടത്തിന് തുടക്കമിട്ടത്. അന്ന് 15 പേരാണ് പെങ്കടുത്തത്. സമാധാന സന്ദേശം കൂടുതൽ പേരിലേക്ക് എത്തിയതോടെ ആളുകളുടെ എണ്ണവും വർധിച്ചു. ഒരുമിച്ചിരുന്ന് ഭക്ഷണവും കഴിച്ചാണ് എല്ലാവരും മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.