കുരിശി​െൻറ വഴിയോടെ ദുഃഖവെള്ളി ആചരിച്ചു

പത്തനംതിട്ട: ക്രിസ്തുവിൻറ പീഡാസഹനത്തി‍​െൻറ സ്മരണയിൽ ക്രൈസ്തവർ കുരിശി‍​െൻറ വഴിയോടെ ദുഃഖവെള്ളി ആചരിച്ചു. ഗാഗുൽത്ത മലയിലേക്ക് യേശു കുരിശുമായി നടന്നതി‍​െൻറ ഓർമപുതുക്കിയാണ് വിശ്വാസികൾ കുരിശി‍​െൻറ വഴിയിൽ പങ്കാളികളായത്. ദുഃഖവെള്ളിയോടനുബന്ധിച്ച ദേവാലയങ്ങളിൽ വിവിധ ചടങ്ങുകളുമുണ്ടായിരുന്നു. നെടുമൺകാവ് സ​െൻറ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് പത്തനംതിട്ട രൂപത അധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത കാർമികനായി. റാന്നി-കരിമ്പനാക്കുഴി സ​െൻറ് മേരീസ് ദേവാലയത്തിൽ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് ആർച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യകാർമികനായി. ചന്ദനപ്പള്ളി സ​െൻറ് ജോർജ് തീർഥാടന കത്തോലിക്ക ദൈവാലയത്തിൽ കുരിശി​െൻറ വഴിക്ക് ഫാ. സജി മാടമണ്ണിൽ നേതൃത്വം നൽകി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.