അടൂർ: യേശുവിെൻറ കുരിശുമരണ സ്മരണപുതുക്കി ൈക്രസ്തവർ ദുഃഖവെള്ളി ആചരിച്ചു. ഗാഗുൽത്താമലയിലേക്ക് കുരിശുമായി പീഡനങ്ങൾ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിെൻറയും ഓർമപുതുക്കിയാണ് ആചരണം നടന്നത്. ദുഃഖവെള്ളിയോടനുബന്ധിച്ച് അടൂരിലും പരിസരപ്രദേശങ്ങളിലുമുള്ള ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും തിരുക്കർമങ്ങളും നടന്നു. പീഡാനുഭവ വായന, കുർബാന സ്വീകരണം, കുരിശിെൻറവഴി, പരിഹാരപ്രദക്ഷിണം, നഗരികാണിക്കൽ വിലാപയാത്ര എന്നിവ നടന്നു. വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തിൽ കുരിശുമല കയറ്റവും ഉണ്ടായിരുന്നു. മലയാറ്റൂർ, വാഗമൺ കുരിശുമല, തുമ്പച്ചി കുരിശുമല തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്ക് വിശ്വാസികൾ പരിഹാരപ്രദക്ഷിണം നടത്തി. യൂദാശ്ലീഹ തീർഥാടന കേന്ദ്രമായ മരുതിമൂട് സെൻറ് ജോർജ് കത്തോലിക്ക ദേവാലയത്തിൽ കുരിശിെൻറവഴി സെൻറ് ജോർജ് കുരിശടി ചുറ്റി പള്ളിയിൽ സമാപിച്ചു. വൈകീട്ട് നഗരികാണിക്കൽ വിലാപയാത്ര പള്ളിയിൽനിന്ന് പുറപ്പെട്ട് മങ്ങാട്ട് എത്തിയശേഷം പള്ളിയിൽ സമാപിച്ചു. ഇടവക വികാരി ഫാ. റോയ് ഫിലിപ് കാർമികത്വം വഹിച്ചു. അടൂർ മാർ സ്ലീവ പള്ളിയിൽ രാവിലെ എട്ടിന് തുടങ്ങിയ കുരിശിെൻറവഴി സെൻറ് ജോൺ ഓഫ് ദ േക്രാസ് പള്ളി വഴി തിരുഹൃദയപള്ളിയിൽ സമാപിച്ചു. അടൂർ കരുവാറ്റ സെൻറ് ജോൺസ് ദേവാലയത്തിൽ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിച്ചു. നൂറുകണക്കിന് വിശ്വാസികൾ വിവിധ പള്ളികളിൽ പ്രാർഥനകളിൽ പങ്കുകൊണ്ടു. ശനിയാഴ്ച രാത്രി എട്ടിന് വിവിധ ദേവാലയങ്ങളിൽ ഈസ്റ്റർ ശുശ്രൂഷ ആരംഭിച്ച് ഞായറാഴ്ച പുലർച്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.