തിളച്ച എണ്ണപ്പാത്രത്തിലേക്ക് മുഖം കുത്തിവീണു; 12 കാരന് ഗുരുതര പൊള്ളൽ

ഗാന്ധിനഗർ(കോട്ടയം): ക്ഷേത്രസദ്യക്ക് പപ്പടം കാച്ചാൻ തിളച്ചുകൊണ്ടിരുന്ന എണ്ണപ്പാത്രത്തിലേക്ക് 12 കാരൻ വീണ് മുഖത്ത് ഗുരുതര പൊള്ളലേറ്റു. പാമ്പാടി പങ്ങട പാറക്കൽ താഴെ ഷാൻസിയുടെ മകൻ ആദിത്യനാണ് പരിക്ക്. വെള്ളിയാഴ്ച രാവിലെ 11.30ന് പാമ്പാടി കൂരോപ്പട മാതൃമല ദേവിക്ഷേത്രത്തിലായിരുന്നു സംഭവം. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ വഴിപാടുസദ്യക്ക് പപ്പടം കാച്ചുന്ന പാത്രത്തിലേക്ക് അബദ്ധത്തിൽ മുഖം കുത്തി വീഴുകയായിരുന്നു. ആദിത്യനും കുട്ടുകാരും ക്ഷേത്രപരിസരത്ത് ഓടിക്കളിക്കുന്നതിനിെട മരക്കമ്പിൽ തട്ടി വീഴുകയായിരുെന്നന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു. മുഖത്ത് സാരമായ പൊള്ളലേറ്റ ആദിത്യനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചശേഷം കുട്ടികളുടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മുഖത്തെ പൊള്ളൽ സാരമുള്ളതാണെന്നും കണ്ണി​െൻറ കാഴ്ചശക്തിയെക്കുറിച്ച് വിദഗ്ധപരിശോധനക്കു ശേഷെമ പറയാൻ കഴിയൂവെന്നും ഡോക്ടർമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.