ശ്രീനാരായണ കണ്‍വെന്‍ഷൻ

തിരുവല്ല: ഏകലോക തത്വദര്‍ശനമാണ് ശ്രീനാരായണഗുരു വിഭാവനം ചെയ്തതെന്ന് കോടുകുളഞ്ഞി വിശ്വധർമ മഠാധിപതി സ്വാമി ശിവബോധാനന്ദ. മനക്കച്ചിറ ശ്രീനാരായണ കണ്‍വെന്‍ഷ​െൻറ രണ്ടാംദിവസം ഗുരുധര്‍മ പ്രബോധനം നടത്തുകയായിരുന്നു അദ്ദേഹം. രണ്ടാം ദിവസത്തെ പരിപാടികളുടെ ഉദ്ഘാടനം എസ്.എന്‍.ഡി.പി യോഗം ലീഗല്‍ അഡ്വൈസര്‍ അഡ്വ. എ.എന്‍. രാജന്‍ ബാബു നിര്‍വഹിച്ചു. തിരുവല്ല യൂനിയന്‍ ചെയര്‍മാന്‍ ബിജു ഇരവിപേരൂര്‍ അധ്യക്ഷതവഹിച്ചു. യോഗം അസി. സെക്രട്ടറി പി.എസ്. വിജയന്‍, യൂനിയന്‍ കണ്‍വീനര്‍ അനില്‍ ഉഴത്തില്‍, യോഗം ഇന്‍സ്പെക്ടിങ് ഓഫിസര്‍ രവീന്ദ്രൻ എഴുമറ്റൂർ, ഭാരവാഹികളായ ഗിരീഷ് മല്ലപ്പള്ളി, മണിരാജ് പുന്നിലം, വിജയമ്മ ഭാസ്കരൻ, അംബിക പ്രസന്നൻ, സുധാഭായ്, രാജേഷ് ശശിധരൻ, ജിതിൻ ഷാജി, രാജേഷ് മേപ്രാൽ, സരസൻ ഓതറ, അശ്വിൻ ബിജു എന്നിവർ സംസാരിച്ചു. ശാസ്ത്ര അധീതനായ ഗുരു എന്ന വിഷയത്തില്‍ വൈക്കം മുരളിയും ഗുരുദര്‍ശനം കാലഘട്ടത്തി​െൻറ ആവശ്യം എന്ന വിഷയത്തില്‍ യോഗം അസി. സെക്രട്ടറി രമേശ്‌ രാജാക്കാടും പ്രഭാഷണം നടത്തി. കണ്‍വെന്‍ഷന്‍ നഗറില്‍ ഇന്ന് 8.30ന് ശാന്തിഹവനം, സമൂഹ പ്രാർഥന മുഖ്യാചാര്യന്‍: സ്വാമി ശിവബോധാനന്ദ 9.30ന് മതാതീത ആത്മീയ സമ്മേളനം ഉദ്ഘാടനം: ആേൻറാ ആൻറണി ഭദ്രദീപ പ്രകാശനം: അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് 10.30ന് പ്രഭാഷണം: ഗീത സുരാജ് വിഷയം: ആത്മദര്‍ശനം ആത്മോപദേശശതകത്തില്‍ 1ന് പ്രസാദ വിതരണം 2ന് പ്രഭാഷണം: ബിജു പുളിക്കലേടത്ത് വിഷയം: ജഗദ്‌ഗുരു ശ്രീനാരായണ ഗുരുദേവന്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.