പത്തനംതിട്ട: വെട്ടൂർ ഗ്രാമത്തിെൻറ ഉത്സവാഘോഷത്തിന് മാറ്റുകൂട്ടി ക്ഷേത്രത്തിന് മുന്നിലെ കാഴ്ചക്കണ്ടത്തിൽ 25 കെട്ടുരുപ്പടികൾ അണിനിരന്നു. മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ എടുപ്പ് കുതിരകളെയാണ് നിരത്തിയത്. കരക്കാരുടെ നേതൃത്വത്തിൽ വഞ്ചിപ്പാട്ടിെൻറ താളത്തിൽ ആയിരവില്ലനെ സ്വീകരിച്ച് കുതിരമൂട്ടിലേക്ക് എത്തിച്ചു. പതിനാറേകാൽ കോൽ വലുപ്പമുള്ള കരക്കുതിര മുതൽ ചെറുതും വലുതുമായ നെടുംകുതിരകളും ആനയും തേരുകളും ഇരട്ടക്കാളകളും ക്ഷേത്രമുറ്റത്ത് ഉണ്ടായിരുന്നു. പടയണി ഗ്രാമമാക്കണം -ശരത്ചന്ദ്ര വർമ ആയിരവില്ലൻ ക്ഷേത്രത്തിലെ പൂരപ്പടയണിയോട് അനുബന്ധിച്ച് നടന്ന പടയണി അരങ്ങേറ്റവും സാംസ്കാരിക സമ്മേളനവും ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ ഉദ്ഘാടനം ചെയ്തു. പടയണിയുടെ ഈറ്റില്ലമായ, നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വെട്ടൂരിനെ പടയണിഗ്രാമമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാംസ്കാരിക പൈതൃക അവാർഡ് ജേതാവ് കടമ്മനിട്ട പ്രസന്നകുമാറിനെ ആദരിച്ചു. ഡോ. നിബുലാൽ വെട്ടൂർ, അശോക് കുമാർ, വിനു മോഹൻ, ഗോപു നാരങ്ങാനം, സച്ചിദാനന്ദൻ ആറുകാലിക്കൽ, വേണുകുമാർ ഇരിഞ്ഞേലിൽ, വി.വി. സന്തോഷ്, ശ്രീജിത്ത് ചൈതന്യ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.