പന്തളം: അച്ചൻകോവിലാറിെൻറ തീരപ്രദേശത്തും ശുദ്ധജലക്ഷാമം രൂക്ഷം. വൻതോതിൽ മണലൂറ്റൽ നടത്തുന്നതിനാൽ ജലനിരപ്പ് താണു. കഴിഞ്ഞവർഷം മാർച്ച് ആരംഭത്തിൽ തന്നെ ടാങ്കർ ലോറികളിൽ പ്രദേശത്ത് നഗരസഭയുടെയും സന്നദ്ധ സംഘടനകളും കുടിവെള്ളവിതരണം നടത്തിയിരുന്നു. ഇൗപ്രദേശത്ത് ജല വകുപ്പിെൻറ കുടിവെള്ള പദ്ധതികളല്ലാതെ മറ്റൊന്നും നിലവിലില്ല. 2017-18ലെ പ്രത്യേക പദ്ധതിയിൽ കുടിവെള്ള വിതരണത്തിനും അറ്റകുറ്റപ്പണിക്കുമായി ഒരുലക്ഷം രൂപ വകയിരുത്തിയതായി നഗരസഭ കൗൺസിലറായ എം. വിജയകുമാർ പറഞ്ഞു. ചക്കാലവട്ടം, പാലത്തറ മണ്ണിൽപടി എന്നിവടങ്ങളിലെ ജലക്ഷാമം പരിഹരിക്കാൻ പദ്ധതികൾ തയാറാക്കി നഗരസഭക്കും ജലവകുപ്പിനും നൽകിയതായും കൗൺസിലർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.