പന്തളം: അപകടാവസ്ഥയെത്തുടർന്ന് നഗരസഭ കമ്യൂണിറ്റി ഹാൾ പൊളിച്ചുനീക്കുന്നു. മുകളിലത്തെ നിലയിലെ മിക്കഭാഗവും നീക്കി. ഇതിെൻറ നിർമാണഘട്ടത്തിൽ തന്നെ അശാസ്ത്രീയതയും അഴിമതിയും ആരോപിക്കപ്പെട്ടിരുന്നു. 1988ലാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഒാഡിറ്റോറിയത്തിലെ പ്രതിധ്വനി കാരണം പരിപാടികൾ നടത്താൻ കഴിയാതെ ഉപേക്ഷിക്കുകയായിരുന്നു. കെട്ടിടത്തിനുമുകളിൽ വായനശാലയും താഴത്തെനിലയിലെ കടമുറികളും മാത്രമാണ് പ്രവർത്തിക്കുന്നത്. കടമുറികളാകട്ടെ പുനർ ലേലം നടന്നിട്ട് വർഷങ്ങളായി. ഒരാൾ തന്നെ പലപേരിൽ ഒന്നിലധികം കടകൾ കൈക്കലാക്കിവെച്ചിരിക്കുകയാണ്. കടമുറിയുടെ പുനർ ലേലത്തിനും വാടക കൂട്ടാനും നഗരസഭ കൗൺസിൽ തീരുമാനമെടുത്തിരുന്നെങ്കിലും അട്ടിമറിക്കപ്പെട്ടു. നിർമാണം പൂർത്തിയാക്കി മുപ്പതുവർഷം തികഞ്ഞ ഈ കെട്ടിടം വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിയത്. 2017-18 നഗരസഭ വാർഷിക ബജറ്റിൽ പുതിയ സ്ഥലം കണ്ടെത്തി പ്രാഥമിക നടപടിക്കായി 20 ലക്ഷം വകയിരുത്തിയതും പൊളിച്ചുമാറ്റപ്പെടുന്ന കമ്യൂണിറ്റി സെൻറർ നിന്ന സ്ഥലവും നീർച്ചാലിനോടുചേർന്ന സ്ഥലവും ചേർത്ത് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാൻ 15 കോടി വകയിരുത്തിയത് ജലരേഖയാകില്ലെന്ന വിശ്വാസത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.