ബി.ജെ.പി സർക്കാർ അംബേദ്കറെ അധിക്ഷേപിക്കുന്നു ^കൊടിക്കുന്നിൽ

ബി.ജെ.പി സർക്കാർ അംബേദ്കറെ അധിക്ഷേപിക്കുന്നു -കൊടിക്കുന്നിൽ തിരുവനന്തപുരം: ബി.ജെ.പി സർക്കാർ ഡോ. ബാബാ സാഹിബ് അംബേദ്കറെ അധിക്ഷേപിക്കുകയാണെന്ന് കോൺഗ്രസ് പാർലമ​െൻററി പാർട്ടി സെക്രട്ടറി കൊടിക്കുന്നിൽ സുരേഷ് എം.പി പ്രസ്താവനയിൽ അറിയിച്ചു. റാംജി എന്ന് പേര് ചേർത്ത് അദ്ദേഹത്തെ വർഗീയവത്കരിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ബി.ജെ.പി-സംഘ്പരിവാർ നീക്കം അപലപനീയമാണ്. ഇത് ഇന്ത്യയിലെ ദലിത് ആദിവാസി സമൂഹം പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ വല്ലഭ്ഭായ് പട്ടേലിനെ കാവിവത്കരിച്ച് രാഷ്ട്രീയ ലാഭം കൊയ്യാൻ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ജാതീയമായി വിവേചനത്തിനും അടിമത്തത്തിനും വർഗീയ ഫാഷിസത്തിനുെമതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഇന്ത്യയിലെ ഏറ്റവും വലിയ മതേതരവാദിയായ ഡോ. അംബേദ്കറെ റാംജി എന്ന പേര് കൂടി നൽകി ഹൈന്ദവവത്കരിക്കാൻ ബി.ജെ.പി വിഫലശ്രമം നടത്തുന്നത്. ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിക്ക് 2019ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ദലിത് ആദിവാസി വിഭാഗങ്ങളിൽ നിന്ന് ശക്തമായ തിരിച്ചടി ഉണ്ടാകും. ഇത് മനസ്സിലായ ബി.ജെ.പി ദലിത് വിഭാഗങ്ങൾ അകന്നുപോകുന്നതിനെ ചെറുക്കുന്നതിനുവേണ്ടിയാണ് പുതിയ തന്ത്രങ്ങൾ മെനയുന്നതെന്നും കൊടിക്കുന്നിൽ ആരോപിച്ചു. ഇന്ത്യയിൽ ദലിത് ആദിവാസി വിഭാഗങ്ങളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന ബി.ജെ.പി-സംഘ്പരിവാറി​െൻറ പുതിയ അംബേദ്കർ സ്നേഹം വരുന്ന തെരഞ്ഞെടുപ്പിൽ വിലേപ്പാകില്ലെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.