കുട്ടിക്കാനം കൊട്ടാരം: സർക്കാറിന് നഷ്​ടപ്പെട്ടത് ചരിത്രശേഷിപ്പുകളും

പീരുമേട്‌: തിരുവിതാംകൂർ രാജവംശത്തി​െൻറ വേനൽക്കാല വസതിയായിരുന്ന കുട്ടിക്കാനം കൊട്ടാരം സ്വകാര്യ ഉടമസ്ഥതയിലായതോടെ സർക്കാറിന് നഷ്ടപ്പെടുന്നത്ചരിത്രശേഷിപ്പുകളും. രാജ രവിവർമ വരച്ചതടക്കം ചിത്രങ്ങളും ചിത്രങ്ങൾ കൊത്തിയ മരയുരുപ്പടികളുമുള്ളവയാണ് കൈമാറപ്പെട്ടത്. രവിവർമ ചിത്രങ്ങൾക്കുപുറമെ രാജാവ് ഉപയോഗിച്ചിരുന്ന ചന്ദനം, ഈട്ടി, തേക്കുതടിയിൽ തീർത്ത നൂറ്റാണ്ടുകൾ പഴക്കമുള്ള കട്ടിലുകൾ, മേശ, കസേരകൾ, ചാരുകസേരകൾ എന്നിവയും അപ്രത്യക്ഷമായി. ചിത്രങ്ങൾക്കുതന്നെ കോടികൾ വിലമതിക്കും.1990കളിൽ കൈമാറ്റം ചെയ്യുന്നതുവരെ മര യുരുപ്പടികൾ കൊട്ടാരത്തിൽ ഉണ്ടായിരുന്നു. ഇതിന് കാവൽക്കാരെയും നിയമിച്ചിരുന്നു. കൊട്ടാരം സ്വകാര്യവ്യക്തികൾക്ക് കൈമാറാൻ നിയമം അനുവദിക്കാത്തതിനാൽ ട്രസ്റ്റിനാണ് നൽകിയത്. പിന്നീട് സ്വകാര്യവ്യക്തികളുടെ പക്കൽ എത്തുകയായിരുന്നു. ശത്രുക്കളിൽനിന്ന് രക്ഷപ്പെടാൻ കൊട്ടാരത്തിൽനിന്ന് മുറിഞ്ഞപുഴയുടെ അടിവാരത്തിലെ മലഞ്ചെരിവിൽ എത്തുന്ന ഗുഹ ഉണ്ടായിരുന്നതായും പഴമക്കാർ പറയുന്നു. റവന്യൂ രേഖകളിൽ 73.10 ഹെക്ടർ സ്ഥലം ഉണ്ടെങ്കിലും ഇതിൽ പകുതിയും നഷ്ടപ്പെട്ടു. ബാക്കി സ്ഥലമാണ് കൈമാറ്റം ചെയ്തത്. ചരിത്രസ്മാരകമായി സംരക്ഷിക്കേണ്ട കൊട്ടാരവും അനുബന്ധ വസ്തുക്കളും സ്ഥലവും നഷ്ടപ്പെട്ടപ്പോഴും അധികൃതർ മൗനത്തിലായിരുന്നു. പുരാവസ്തു ഗവേഷണ വിഭാഗം വർഷങ്ങൾക്കുമുമ്പ് കൊട്ടാരം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.