ജീവനക്കാരുടെയും അധ്യാപകരുടെയും ധര്‍ണ

പത്തനംതിട്ട: പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, കാഷ്വൽ, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഫ്.എസ്.ഇ.ടി.ഒയുടെയും കേന്ദ്ര സർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷ​െൻറയും നേതൃത്വത്തില്‍ രാജ്യവ്യാപകമായി ഒപ്പുകള്‍ ശേഖരിച്ച് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. ഒപ്പ് ശേഖരണ പരിപാടിയുടെ ഭാഗമായി ജീവനക്കാരുടെയും അധ്യാപകരുടെയും ജില്ലതല ധര്‍ണ പത്തനംതിട്ട ടൗൺ ഹാളിന് മുന്നില്‍ ചൊവ്വാഴ്ച രാവിലെ 11.30 മുതല്‍ നടക്കും. സെക്രേട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പുത്തനമ്പലം ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.