ഭർത്താവിനെ കൊല്ലാൻ മൂന്നുലക്ഷത്തി​െൻറ ക്വട്ടേഷൻ: പൊലീസുകാരൻ ഉൾ​െപ്പടെ നാലുപേർ അറസ്​റ്റിൽ

കുമളി: ഭർത്താവിനെ കൊല്ലാൻ മൂന്നുലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയെന്ന പരാതിയിൽ സ്ത്രീ ഉൾെപ്പടെ നാലുപേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. തേനി ജില്ലയിലെ ഗൂഡല്ലൂരിലാണ് സംഭവം. കുള്ളപ്പഗൗണ്ടൻപ്പെട്ടി സ്വദേശി സ്വാമിയുടെ (36) പരാതിയിലാണ് അറസ്റ്റ്. സ്വാമിയുടെ ഭാര്യ സുഗന്ധി (32) ഗുഡല്ലൂർ സ്വദേശിയും രാമനാഥപുരം പാർഥിപനൂർ സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളുമായ സുധാകർ (39), സുധാകറി​െൻറ സുഹൃത്ത് പാണ്ഡ്യരാജൻ (31) ക്വട്ടേഷൻ സംഘം നേതാവ് മണിവർണൻ (29) എന്നിവരാണ് അറസ്റ്റിലായത്. ഹെഡ് കോൺസ്റ്റബിളും സുഗന്ധിയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇയാൾക്കുവേണ്ടിയായിരുന്നു ഭർത്താവിനെ കൊല്ലാനുള്ള നീക്കമേത്ര. തിരുപ്പൂരിലെ ബനിയൻ കമ്പനിയിലെ ജോലിക്കാരനായിരുന്ന സ്വാമി 15 വർഷം മുമ്പാണ് സുഗന്ധിയെ വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു. ഇവർക്ക് ഒരു മകനുണ്ട്. ഭാര്യക്ക് പൊലീസുകാരനായ സുധാകറുമായി രഹസ്യബന്ധമുണ്ടെന്ന് സംശയം തോന്നിയ സ്വാമി, ഭാര്യയുടെ ഫോണിലെ വോയ്സ് റെക്കോഡ് ചെയ്തിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ഭാര്യയും പൊലീസുകാരനും ചേർന്ന് തന്നെ കൊലപ്പെടുത്താൻ മൂന്നുലക്ഷം രൂപക്ക് കരാർ ഉറപ്പിച്ച വിവരം അറിയുന്നത്. ഫോണിലെ റെക്കോഡ് ചെയ്ത സംഭാഷണം തെളിവായെടുത്താണ് പൊലീസ് കേസെടുത്തത്. കാമുകനുമായുള്ള സംഭാഷണം ഭർത്താവറിഞ്ഞെന്ന് മനസ്സിലാക്കി സുഗന്ധി ഒളിവിൽ പോയിരുന്നു. ഇവരെ ആണെമലയാൻെപട്ടിയിലെ സഹോദരിയുടെ വീട്ടിൽനിന്നാണ് എസ്.ഐ കതിരേശനും സംഘവും അറസ്റ്റ് ചെയ്തത്. സംസ്ഥാന അതിർത്തിയിലെ ലോവർക്യാമ്പ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്ന സുധാകറിനെ മോഷണവാഹനം തിരിമറി നടത്തിയ സംഭവത്തിലാണ് രാമനാഥപുരത്തേക്ക് മാറ്റിയത്. അറസ്റ്റിലായവരെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.