ഉപയോഗിച്ച വസ്തുക്കള്‍ ആദിവാസികൾക്ക്​ നൽകുന്ന പദ്ധതിക്കെതിരെ ഹരജി

കൊച്ചി: ഉപയോഗിച്ച വസ്തുക്കള്‍ ശേഖരിച്ച് ആദിവാസികള്‍ക്കും ദരിദ്ര വിഭാഗങ്ങള്‍ക്കും നല്‍കുന്ന അടിമാലി പഞ്ചായത്തി​െൻറ പദ്ധതിക്കെതിരെ ഹൈകോടതിയില്‍ ഹരജി. ഉപയോഗിച്ച തുണിയും വീട്ടുസാധനങ്ങളും ഇലക്േട്രാണിക് ഉപകരണങ്ങളും ചടങ്ങ് നടത്തി വിതരണം ചെയ്യുന്നതിനെതിരെ മുണ്ടക്കയം മുരിക്കുംവയല്‍ ഐക്യ മലയരയ മഹാസഭയാണ് ഹരജി നൽകിയിരിക്കുന്നത്. പദ്ധതി ആദിവാസികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് ഹരജിയിൽ വാദിക്കുന്നു. ആദിവാസി ക്ഷേമത്തിന് സർക്കാറുകൾ നൽകുന്ന വൻ തുക ഫലപ്രദമായി വിനിയോഗിക്കാതെ ഉപയോഗിച്ച മാലിന്യങ്ങൾ വിതരണം ചെയ്യുന്നത് അവരെ അവഹേളിക്കുന്നതിന് തുല്യമാണ്. ഇത്തരം സാധനങ്ങൾ ശേഖരിച്ച് മാർച്ച് 26 മുതൽ 31 വരെ ദിവസങ്ങളിൽ അടിമാലി ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുന്നുണ്ട്. മറ്റുള്ളവര്‍ ഉപയോഗിച്ച വസ്തുക്കള്‍ ആദിവാസികള്‍ക്ക് നല്‍കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാെണന്നും ഹരജിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.