എ.ടി.എമ്മിൽനിന്ന്​ ലഭിച്ചത് കീറിയതും ഒട്ടിച്ചതുമായ നോട്ടുകൾ

കട്ടപ്പന: എസ്.ബി.ഐ എ.ടി.എം കൗണ്ടറിൽനിന്ന് പണം പിൻവലിച്ചപ്പോൾ കിട്ടിയത് കീറിയതും ഒട്ടിച്ചതുമായ നോട്ടുകൾ. കുന്തളംപാറ മതിയത്ത് സുരേഷിനാണ് 500‍​െൻറ കീറിയ നോട്ടുകൾ ലഭിച്ചത്. തിങ്കളാഴ്ച രാവിലെ ഗുരുമന്ദിരത്തിന് സമീപമുള്ള എ.ടി.എം കൗണ്ടറിൽനിന്നാണ് 5,000 രൂപ പിൻവലിച്ചത്. ബാങ്ക് തുറക്കുന്നതുവരെ കാത്തുനിന്ന് അധികൃതരെ സമീപിച്ചെങ്കിലും ഉച്ചക്കുശേഷം മാറ്റിനൽകാമെന്ന് പറഞ്ഞു. വീണ്ടും വൈകീട്ട് ബാങ്ക് അധികൃതരെ സമീപിച്ചപ്പോഴാണ് നോട്ടുകൾ മാറ്റിനൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.