കേരള കോൺഗ്രസിെൻറ നയങ്ങൾ കേരള രാഷ്​ട്രീയത്തിൽ ചലനങ്ങൾ ഉണ്ടാക്കും ^കെ.എം. മാണി

കേരള കോൺഗ്രസി​െൻറ നയങ്ങൾ കേരള രാഷ്ട്രീയത്തിൽ ചലനങ്ങൾ ഉണ്ടാക്കും -കെ.എം. മാണി കോട്ടയം: തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതോടെ ചെങ്ങന്നൂരിലെ നിലപാട് പാർട്ടി വ്യക്തമാക്കുമെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം. മാണി. കേരള കോൺഗ്രസി​െൻറ നയങ്ങൾ കേരള രാഷ്ട്രീയത്തിൽ ചലനങ്ങൾ ഉണ്ടാക്കും. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിതെളിക്കും. കേരള കോൺഗ്രസി​െൻറ സ്വീകാര്യത ഏറുകയാണ്. നിർണായക ശക്തിയായി പാർട്ടി മാറിയെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫ്രണ്ട് -എം സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് ഏത് മുന്നണിയിലേക്കെന്ന് പ്രവർത്തകർ ആശങ്കപ്പെടേണ്ട. കേരള കോൺഗ്രസ് ആരുെടയും പിന്നാലെയല്ല. പാർട്ടി നയങ്ങേളാട് യോജിക്കുന്നവരുമായി ചേർന്നു പ്രവർത്തിക്കും. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സഖ്യം രൂപവത്കരിക്കും. കർഷകതാൽപര്യങ്ങൾ സംരക്ഷിക്കാൻ കേരള കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. കാർഷിക മേഖലയോട് നീതിപുലർത്തുന്നവരെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷതവഹിച്ചു. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. മോൻസ് ജോസഫ് എം.എൽ. എ, ജോസഫ് എം. പുതുശേരി, സ്റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ, സണ്ണി തെക്കേടം, ജോസ് പുത്തൻകാല, സഖറിയാസ് കുതിരവേലി, പ്രിൻസ് ലൂക്കോസ്, ജോസഫ് ചാമക്കാല, സാജൻ തൊടുക, സുമേഷ് ആൻഡ്രൂസ്, റോണി മാത്യു, ബിജു കുന്നേപ്പറമ്പിൽ, ജൂണി കതിരവട്ടം, ജയിസ് വെട്ടിയാർ, എബി പൊന്നാട്ട് തുടങ്ങിയവർ സംസാരിച്ചു. വൈകീട്ട് സമാപനസമ്മേളനം അഡ്വ. ജോയി എബ്രഹാം എം.പി ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.