ഏറ്റുമാനൂര്‍: അനധികൃതമായി മണ്ണ് കടത്തിയ നാല് ടിപ്പര്‍ ലോറികള്‍ രണ്ടു ദിവസങ്ങളിലായി ഏറ്റുമാനൂര്‍ പൊലീസ് പിടികൂടി. ശനിയാഴ്ച ഉച്ചയോടെ വേദഗിരിയില്‍നിന്ന് മതിയായ രേഖകളില്ലാതെ മണ്ണ് കയറ്റിപ്പോയ മൂന്നു ടിപ്പര്‍ ലോറികളാണ് പിടിച്ചത്. വെച്ചൂര്‍, ആലപ്പുഴ ഭാഗത്ത് പഞ്ചായത്ത് റോഡ് പണിക്കെന്ന വ്യാജേന മണ്ണ് കടത്തുെന്നന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ എസ്.െഎ പ്രശാന്ത് കുമാറിെൻറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടികൂടിയത്. സാക്ഷ്യപത്രമല്ലാതെ റോഡുപണിക്ക് മണ്ണ് കൊണ്ടുപോകുന്നതായ മൈനിങ് ആൻഡ് ജിയോളജി വകുപ്പില്‍നിന്നുള്ള രേഖകളും പാസും ഇല്ലായിരുെന്നന്ന് പൊലീസ് പറഞ്ഞു. അതിരമ്പുഴ സ്വദേശികളായ സുദര്‍ശന്‍, സനീഷ് എന്നിവരുടേതാണ് വാഹനങ്ങള്‍. കഴിഞ്ഞദിവസം പുന്നത്തുറ കറ്റോട് കവലയില്‍നിന്ന് പിടിച്ച ടിപ്പര്‍ ലോറി ഫൈന്‍ അടച്ചതിനെത്തുടര്‍ന്ന് വിട്ടുകൊടുത്തു. പാചകവാതക സിലണ്ടറുമായി മിനിലോറി മറിഞ്ഞു എരുമേലി: പാചകവാതക സിലിണ്ടറുകളുമായി മിനിലോറി മറിഞ്ഞു. ശനിയാഴ്ച വൈകീട്ട് നാലിന് എരുമേലി ശ്രീനിപുരത്താണ് അപകടം. എരുമേലി ശാസ്ത ഗ്യാസ് ഏജൻസിയുടെ മിനിലോറിയാണ് ശ്രീനിപുരത്ത് പുതുപ്പറമ്പിൽ ഇല്യാസിെൻറ വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്. ആർക്കും പരിക്കില്ല. ഡ്രൈവർ ലോറി നിർത്തിയിട്ടശേഷം സിലിണ്ടർ എടുത്തുകൊടുക്കാൻ ഒരുങ്ങുമ്പോൾ ലോറി തനിയെ ഉരുണ്ടാണ് അപകടമുണ്ടായത്. ഉടൻ ക്യാബിനിൽ ചാടിക്കയറി ബ്രേക്കിടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അപ്പോഴേക്കും റോഡരികിലെ താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് ലോറി കൂപ്പുകുത്തി. സിലിണ്ടറുകൾ എടുത്തുമാറ്റിയതിനാൽ അപകടമൊഴിവായി. എരുമേലി െപാലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.