ജലം ജീവിതം... കുടിവെള്ളമില്ലാതെ നെ​േട്ടാട്ടമോടു​േമ്പാൾ ജലസ്രോതസ്സുകളിൽ മാലിന്യം തള്ളുന്നു

ചങ്ങനാശ്ശേരി: കുടിവെള്ളമില്ലാതെ ജനം നെട്ടോട്ടമോടുമ്പോള്‍ അധികൃതരുടെ അനാസ്ഥയില്‍ ജലാശയങ്ങളും പൊതുജലസ്രോതസ്സുകളും ചങ്ങനാശ്ശേരിയില്‍ മലിനമായി. നഗരസഭയുടെ കീഴില്‍ നഗരമധ്യത്തിലുള്ള പൊതുകിണര്‍, പത്തിലധികം കുളങ്ങള്‍, തോടുകള്‍ തുടങ്ങിയവ ഉപയോഗശൂന്യമാണ്. നിരവധി കുടിവെള്ള സ്രോതസ്സുകൾ ഉണ്ടെങ്കിലും നടപ്പാകാത്ത മലേക്കുന്ന് വാട്ടര്‍ സ്‌കീം പദ്ധതിയെക്കുറിച്ച് ചങ്ങനാശ്ശേരി നഗരസഭക്ക് പറയാന്‍ മറ്റൊന്നുമില്ല. നഗരമധ്യത്തിലെ പൊതുകിണര്‍ ഉൾപ്പെടെയുള്ളവ ഡമ്പിങ് സ്റ്റേഷനായി മാറിയിട്ടും നടപടിയെടുക്കാൻ അധികൃതർക്കായിട്ടില്ല. ചങ്ങനാശ്ശേരി സെന്‍ട്രല്‍ ജങ്ഷനിൽനിന്ന് മാര്‍ക്കറ്റിലേക്കുള്ള വഴിയില്‍ ഉപയോഗശൂന്യമായി കിടക്കുന്ന കിണറിനുള്ളില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം തള്ളിയിരിക്കുകയാണ്. തട്ടുകടകളില്‍നിന്നും വ്യാപാരശാലകളില്‍നിന്നും സമീപവീടുകളില്‍നിന്നും അടക്കമുള്ള മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറിയിരിക്കുകയാണ്. മാലിന്യത്തില്‍നിന്ന് അസഹ്യമായ ദുര്‍ഗന്ധവും കിണറ്റില്‍ വെള്ളം കെട്ടിക്കിടന്ന് ഈച്ചയും കൊതുകും വര്‍ധിച്ചതും പരിസരവാസികള്‍ക്ക് ദുരിതമാണ്. പലതരത്തിലുള്ള രോഗങ്ങള്‍ക്ക് ഇത് കാരണമാകുമെന്ന ആശങ്കയുണ്ട്. മാലിന്യം തള്ളുന്നത് തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പലതവണ അധികാരികൾക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തിട്ടില്ല. വൈദ്യുതി ചാര്‍ജ് കുടിശ്ശിക; നഗരസഭയുടെ മത്സ്യമാര്‍ക്കറ്റിലെ മീറ്ററുകള്‍ ഊരി ഏറ്റുമാനൂര്‍: നഗരസഭ മത്സ്യമാര്‍ക്കറ്റിലെ എട്ട് സ്റ്റാളുകളിലെ മീറ്ററുകള്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഊരി. വൈദ്യുതി ചാര്‍ജ് കുടിശ്ശികയെ തുടര്‍ന്നായിരുന്നു നടപടി. മത്സ്യമാര്‍ക്കറ്റില്‍ ലേലം ചെയ്യാതെ കിടന്ന സ്റ്റാളുകളിലെ വൈദ്യുതിചാര്‍ജ് കൃത്യസമയത്ത് അടക്കേണ്ടത് നഗരസഭയാണ്. എന്നാല്‍, കഴിഞ്ഞ കുറെ മാസങ്ങളായി നഗരസഭ വൈദ്യുതിചാര്‍ജ് അടക്കാത്തതിനെ തുടർന്നാണ് നടപടി. ലേലത്തില്‍ പോയ സ്റ്റാളുകളിലെ വൈദ്യുതി ചാര്‍ജ് വ്യാപാരികളാണ്‌ അടക്കേണ്ടത്. എന്നാല്‍, ഇവര്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് പല സ്റ്റാളുകളുടെയും വൈദ്യുതി ബന്ധം വിേച്ഛദിച്ചിരുന്നു. ഇതോടെ ഇവര്‍ ഉപയോഗിക്കാതെ കിടന്ന മീറ്ററുകളില്‍നിന്ന് വൈദ്യുതി മോഷ്ടിച്ച് തുടങ്ങിയെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു. ഇത് ശ്രദ്ധയില്‍പെട്ട ശേഷം വൈദ്യുതി ചാര്‍ജ് അടക്കാന്‍ വ്യാപാരികളോട് ആവശ്യപ്പെെട്ടങ്കിലും നടപടിയുണ്ടായില്ല. 5000 രൂപക്ക് മുകളിലായിരുന്നു കുടിശ്ശിക. മീറ്റര്‍ ഊരിയതോടെ മത്സ്യമാര്‍ക്കറ്റ് പാതി ഇരുട്ടിലായി. ഭാവിയില്‍ വൈദ്യുതി ആവശ്യമായി വരുന്ന പക്ഷം നഗരസഭ അപേക്ഷ നല്‍കുമെന്നും അധികൃതര്‍ പറയുന്നു. നഗരസഭ മത്സ്യമാര്‍ക്കറ്റി​െൻറ പകുതി ഭാഗം മത്സ്യഫെഡിന് കൈമാറാനിരിക്കവെയാണ് വൈദ്യുതി വിച്ഛേദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.