കോട്ടയം: അന്താരാഷ്ട്ര ക്ഷയരോഗ-സോഷ്യല്‍വര്‍ക്ക് ദിനാചരണ ഭാഗമായുള്ള ജില്ലതല പരിപാടികളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് ഹാളില്‍ ജോസ് കെ. മാണി എം.പി നിർവഹിച്ചു. ജനകീയ ആരോഗ്യപ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ രോഗ നിർമാർജനം സാധ്യമാകൂയെന്നും നിർമാര്‍ജനം ചെയ്ത രോഗങ്ങള്‍ തിരിച്ചുവരുന്ന സാഹചര്യത്തില്‍ മള്‍ട്ടി ട്രാക്ക് റെസിസ്റ്റന്‍സ് നമുക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ അധ്യക്ഷതവഹിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ബോധവത്കരണ റാലി ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് ഫ്ലാഗ് ഓഫ് ചെയ്തു. റാലിയില്‍ ഗവ. കോളജ് നഴ്സിങ് നേതൃത്വത്തില്‍ കലാരൂപങ്ങള്‍ അകമ്പടിയായി. വിവിധ സോഷ്യല്‍വര്‍ക്ക് കോളജുകളിലെ വിദ്യാർഥികള്‍ ഫ്ലാഷ് മോബ്, തെരുവുനാടകം എന്നിവയും ആരോഗ്യവകുപ്പ് നേതൃത്വത്തില്‍ ഓട്ടൻതുള്ളലും സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ജില്ല ടി.ബി ഓഫിസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍, ജില്ല മാസ് മീഡിയ ഓഫിസര്‍ ഡോമി ജോണ്‍, ഡോ. സുശീല്‍ സാമുവല്‍, ഡോ. ഐപ്പ് വര്‍ഗീസ്, ബിനോയ് കട്ടയില്‍ ജോര്‍ജ്, ജെയ്സണ്‍ ഫിലിപ്പ് ആലപ്പാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി വിവിധ കോളജുകളിലെ സോഷ്യല്‍വര്‍ക്ക് വിദ്യാർഥികള്‍ പങ്കെടുത്ത സെമിനാറും നടന്നു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, നാഗമ്പടം, തിരുനക്കര ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷൻ നേതൃത്വത്തില്‍ ഫ്ലാഷ് മോബ്, തെരുവുനാടകം എന്നിവയും സംഘടിപ്പിച്ചു. ആരോഗ്യവകുപ്പും ജില്ല ടി.ബി സെൻററും പ്രഫഷനല്‍ സോഷ്യല്‍ വര്‍ക്കേഴ്സും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. യാത്രയയപ്പ് സമ്മേളനം കോട്ടയം: കെ.എസ്.ടി.എ ജില്ല അർധവാർഷിക കൗൺസിലും യാത്രയയപ്പ് സമ്മേളനവും നടന്നു. പ്രസിഡൻറ് കെ.എസ്. അനിൽകുമാർ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി സാബു െഎസക്, സംസ്ഥാന സെക്രട്ടറി പി.ഡി. ശ്രീദേവി, സംസ്ഥാന എക്സി.കമ്മിറ്റി അംഗം പി.ബി. കുരുവിള എന്നിവർ സംസാരിച്ചു. ജില്ല ട്രഷറർ കെ.ജെ. പ്രസാദ് സ്വാഗതവും വൈസ് പ്രസിഡൻറ് മെറിൻജോൺ നന്ദിയും പറഞ്ഞു. യാത്രയയപ്പ് സമ്മേളനം അഡ്വ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സർവിസിൽനിന്ന് വിരമിക്കുന്ന ഷേർളി എം. പൊടിപാറ ( കെ.എസ്.ടി.എ ജില്ല ജോ.സെക്ര), കെ.എസ്. അബ്ദുൽ റസാഖ് (കെ.എസ്.ടി.എ ജില്ല എക്സി.കമ്മിറ്റി അംഗം) എന്നിവർക്ക് ജില്ല കമ്മിറ്റിയുടെ ഉപഹാരങ്ങൾ നൽകി. സംസ്ഥാന എക്സി. അംഗം പി.ബി. കുരുവിള, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി. അനീഷ്ലാൽ, ബി. ശ്രീകുമാർ, വി.കെ. ഷിബു എന്നിവർ സംസാരിച്ചു. അയത്തിമുണ്ടകം തോട് നവീകരണം ആരംഭിച്ചു കോട്ടയം: ഹരിതകേരളം മിഷനില്‍ ഉള്‍പ്പെടുത്തി തൃക്കൊടിത്താനം, പായിപ്പാട് എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ ഒഴുകുന്ന അയത്തിമുണ്ടകം (കൊക്കോട്ടുചിറകുളം തുരുത്തിയില്‍ കടവ്) തോടിെൻറ നവീകരണം ആരംഭിച്ചു. കൊക്കോട്ടുചിറകുളത്തിന് സമീപത്തുനിന്ന് ആരംഭിച്ച നവീകരണം തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എന്‍. രാജു ഉദ്ഘാടനം ചെയ്തു. ഇരുഗ്രാമപഞ്ചായത്തുകളുടെയും ജലസേചന വകുപ്പ് കുട്ടനാട് ഡെവലപ്മെൻറ് ഡിവിഷന്‍ കോട്ടയത്തിെൻറയും കൃഷി വകുപ്പിെൻറയും ആഭിമുഖ്യത്തിലാണ് നവീകരണം. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അജിത, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എൻജിനീയർ ഡോ. കെ.ജെ. ജോർജ്, ഹരിത കേരളം ജില്ല കോഓഡിനേറ്റര്‍ പി. രമേഷ്, വാര്‍ഡ് അംഗങ്ങളായ സജി ജോസഫ് ചാമക്കാല, എം.കെ. രാജു എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.