അംഗീകാരമില്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടണം -കെ.എസ്.ടി.യു കോട്ടയം: അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് വിദ്യാലയങ്ങൾ അടച്ചുപൂട്ടണമെന്ന് കെ.എസ്.ടി.യു ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ടി.എ. നിഷാദ് അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി നാസർ മുണ്ടക്കയം, തൗഫീഖ് കെ. ബഷീർ, ടി.എ. അബ്ദുൽ ജബ്ബാർ, എൻ.വൈ. ജമാൽ, സാേൻറാ ജോർജ്, കെ.എ. ഷഫീർഖാൻ, അനസ് മുഹമമദ്, കമലഹാസൻ എന്നിവർ സംസാരിച്ചു. കോരുത്തോട് പഞ്ചായത്ത് വാര്‍ഷിക പദ്ധതിക്ക് ആസൂത്രണ സമിതി അംഗീകാരം കോരുത്തോട്: ഗ്രാമപഞ്ചായത്തിെൻറ 2018-19 വാര്‍ഷിക പദ്ധതിക്ക് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം. 129 പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ലൈഫ് ഭവന പദ്ധതി ഉള്‍പ്പെടെയുള്ള പാര്‍പ്പിട മേഖലക്ക് 77,28,800 രൂപയും വയോജനങ്ങള്‍ക്കുള്ള പദ്ധതികള്‍ക്കായി 14,04,800 രൂപയും ഉള്‍പ്പെടെ 4,17,28,000 രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഉല്‍പാദന സേവനമേഖലക്ക് മുന്‍ഗണന നല്‍കിയും സർക്കാറിെൻറ നവകേരളമിഷെൻറ ഭാഗമായുള്ള ഹരിതകേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ലൈഫ്മിഷന്‍ എന്നിവക്ക് ഉൗന്നൽ നൽകിയാണ് പദ്ധതി തയാറാക്കിയത്. കൊക്കയാർ പഞ്ചായത്ത്: ആരോഗ്യഇൻഷുറൻസ് കാർഡ് പുതുക്കൽ നാളെ തുടങ്ങും കൊക്കയാര്‍: ഗ്രാമപഞ്ചായത്ത് പരിധിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ തിങ്കളാഴ്ച തുടങ്ങും. മൂന്നാം വാര്‍ഡ് മേലോരം, നാലാം വാര്‍ഡ് കൊടികുത്തി, അഞ്ചാം വാര്‍ഡ് മുളംകുന്ന്, ആറാം വാര്‍ഡ് ബോയ്‌സ്, ഏഴാം വാര്‍ഡ് പൂവഞ്ചി (കല്ലേപ്പാലം ഭാഗം) എന്നീ വാര്‍ഡുകളിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ തിങ്കളാഴ്ച രാവിലെ ഒമ്പതു മുതല്‍ മരുതുംമൂട് കുമാരനാശാന്‍ സ്‌കൂളിലും ഒന്നാം വാര്‍ഡ് മുക്കുളം, രണ്ടാം വാര്‍ഡ് വടക്കേമല, 12ാം വാര്‍ഡ് കനകപുരം, 11ാം വാര്‍ഡ് വെംബ്ലി, 13ാം വാര്‍ഡ് ഏന്തയാര്‍ ഈസ്റ്റ് എന്നീ വാര്‍ഡുകളിലെ കാര്‍ഡ് പുതുക്കല്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ ഏന്തയാര്‍ ഈസ്റ്റ് വ്യാപാരഭവനിലും ഏഴാം വാര്‍ഡ് പൂവഞ്ചി, എട്ടാം വാര്‍ഡ് നാരകംപുഴ, ഒമ്പതാം വാര്‍ഡ് കൊക്കയാര്‍, പത്താം വാര്‍ഡ് കുറ്റിപ്ലാങ്ങാട് എന്നീ വാര്‍ഡുകളിലെ 28, 29 തീയതികളില്‍ കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് മിനികോണ്‍ഫറന്‍സ് ഹാളിൽ രാവിലെ ഒമ്പതു മുതൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.