റബർ ബോർഡ്​ മാർച്ച്​ നടത്തും

കോട്ടയം: റബർവില തകർച്ച കർഷകരെ നിത്യദാരിദ്രത്തിലാക്കിയതായി ജനാധിപത്യ കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ ഡോ. കെ.സി. ജോസഫ്. ജനാധിപത്യ കേരള കോൺഗ്രസ് നടത്തുന്ന കർഷക പ്രക്ഷോഭത്തിന് തുടക്കംകുറിച്ച് കോട്ടയത്ത് നടത്തിയ കർഷക സമര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബർ കർഷകരെ പ്രതിസന്ധികളിൽനിന്ന് രക്ഷിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് ജനാധിപത്യ കേരള കോൺഗ്രസ് പ്രവർത്തകരും കർഷകരും ഏപ്രിൽ 13ന് കോട്ടയത്ത് റബർ ബോർഡ് ഒാഫിസിലേക്ക് മാർച്ച് നടത്താൻ യോഗം തീരുമാനിച്ചു. പാർട്ടി ജില്ല പ്രസിഡൻറ് മാത്യൂസ് ജോർജ് അധ്യക്ഷതവഹിച്ചു. ഏലിയാസ് സക്കറിയ, തോമസ് കുന്നപ്പള്ളി, അഡ്വ. ഫ്രാൻസിസ് തോമസ്, ജോസ് പാറേക്കാട്ട്, അഡ്വ. മൈക്കിൾ ജയിംസ്, അജിത സാബു, ജയിംസ് കുര്യൻ, പി.സി. ചാണ്ടി, ജോസ് കൊച്ചുപുറ, ബോബൻ കോയിപ്പള്ളി, റെജി കുരുവിള എന്നിവർ സംസാരിച്ചു. കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ മുണ്ടക്കയം: കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി മുണ്ടക്കയത്ത് പിടിയില്‍. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനുള്ളില്‍ എക്‌സൈസ് നടത്തിയ തിരച്ചിലിലാണ് തമിഴ്‌നാട് ഉത്തമപാളയം സ്വദേശി മല്ലയ്യ (23) പിടിയിലായത്. ഇയാളിൽനിന്ന് 12പൊതി കഞ്ചാവും പിടിച്ചെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ഡി. സതീഷ്, പ്രിവൻറിവ് ഓഫിസര്‍മാരായ പി.എ. നജീബ്, പി.വി. രാജീവ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ മുഹമ്മദ് അഷറഫ്, നിമേഷ്, സമീര്‍, നിയാസ്, രാജേഷ് കുമാര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.