റബർ വിലയിടിവിന് കാരണം കേന്ദ്രനയം ^മന്ത്രി സുനില്‍ കുമാര്‍

റബർ വിലയിടിവിന് കാരണം കേന്ദ്രനയം -മന്ത്രി സുനില്‍ കുമാര്‍ പാലാ: കേന്ദ്രനയമാണ് റബർ വിലയിടിവിന് കാരണമെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍. പാലാ സ​െൻറ് തോമസ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചെവച്ചവര്‍ക്കും ആത്മപദ്ധതിയിലെ മികച്ച കര്‍ഷകര്‍ക്കുമുള്ള അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രനയമാണ് റബർ വിലയിടിവിന് കാരണം. കേന്ദ്രം സംസ്ഥാന സര്‍ക്കാറിന് നല്‍കുന്ന പ്രൊഡക്ഷന്‍ ഇന്‍സ​െൻറീവ് 200 രൂപയാക്കണം. റബറിനെ കാര്‍ഷിക വിളയായി പരിഗണിക്കണമെന്ന സംസ്ഥാനത്തി​െൻറ ആവശ്യം കേന്ദ്രത്തോട് ഉന്നയിക്കും. ഇപ്പോള്‍ വാണിജ്യ വകുപ്പിന് കീഴിലുള്ള റബറിനെ കൃഷി വകുപ്പിന് കീഴില്‍ കൊണ്ടുവരണമെന്നതാണ് സംസ്ഥാന സര്‍ക്കാറി​െൻറ ആവശ്യം. തരിശുനില കൃഷി ഏറ്റവും കൂടുതല്‍ നടന്നത് കോട്ടയം ജില്ലയില്‍ ആണെന്നത് അഭിനന്ദനാര്‍ഹമാണ്. 2018ല്‍ സംസ്ഥാനത്ത് പച്ചക്കറി ഉൽപാദനം വർധിച്ചുവെങ്കിലും ആവശ്യമായ പച്ചക്കറിയുടെ 50 ശതമാനം മാത്രമാണ് ഇപ്പോഴും നമുക്ക് ഉൽപാദിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്. വീടുകളില്‍ കൃഷിയോഗ്യമായ ഇടങ്ങളില്‍ കൃഷി വ്യാപിപ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൃഷിയും അനുബന്ധപ്രവര്‍ത്തനങ്ങളും ചെയ്യുന്ന കാര്യത്തില്‍ മത്സരബുദ്ധിയോടെ മുന്നോട്ട് പോകണം. വിഷമില്ലാത്ത പച്ചക്കറി ലഭ്യമാക്കാന്‍ നമ്മള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു. പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്‌കൂളുകള്‍, അധ്യാപകർ, വിദ്യാർഥികൾ, കര്‍ഷക ഗ്രൂപ്പുകള്‍, കര്‍ഷകര്‍, സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ആത്മപദ്ധതിയിലെ മികച്ച കര്‍ഷകര്‍ക്കുമുള്ള അവാര്‍ഡ് വിതരണം മന്ത്രി നിര്‍വഹിച്ചു. കെ.എം. മാണി എം.എൽ.എ അധ്യക്ഷതവഹിച്ചു. ജോസ് കെ. മാണി എം.പി, അഡ്വ. ജോയി എബ്രഹാം എം.പി എന്നിവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി, പാലാ നഗരസഭ ചെയര്‍പേഴ്‌സൺ പ്രഫ. സെലിന്‍ റോയി തകിടിയേല്‍, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോര്‍ജ് അഗസ്റ്റ്യൻ നടയത്ത്, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൺ ബെറ്റി റോയി, ജില്ല പഞ്ചായത്ത് അംഗം പെണ്ണമ്മ തോമസ്, ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പൗളിറ്റ് തങ്കച്ചന്‍, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ആര്‍. നാരായണന്‍ നായര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എസ്. ജയലളിത സ്വാഗതവും പാലാ കൃഷി അസി. ഡയറക്ടര്‍ ജോർജ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. ഏറ്റുമാനൂര്‍ നിയോജക മണ്ഡലം സ്ത്രീ സൗഹൃദമാക്കുന്നു കോട്ടയം: ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളെയും ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയെയും സ്ത്രീ സൗഹൃദമാക്കുന്നതിന് മുന്നോടിയായുള്ള ആലോചന യോഗം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷിതത്വം, സ്ത്രീസൗഹൃദ ഓട്ടോ, മുലയൂട്ടല്‍ സൗകര്യവും സാനിട്ടറി നാപ്കിന്‍ വെന്‍ഡിങ് മെഷീനുകളുമുള്ള ബസ് ഷെല്‍ട്ടറുകള്‍, സ്ത്രീകള്‍ക്കായുള്ള പാര്‍ക്കുകള്‍, സ്ത്രീകളുടെ ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ക്ക് കൗൺസലിങ് സേവനം, വാർധക്യത്തിലെത്തിയ സ്ത്രീകള്‍ക്ക് ഒത്തുചേരാൻ ഒരിടം, കിടപ്പുരോഗികളും പരിചരണം ലഭിക്കാത്തതുമായ സ്ത്രീകള്‍ക്ക് ഭക്ഷണം നല്‍കാനുള്ള സംവിധാനം, പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നതുപോലെ മുതിര്‍ന്ന സ്ത്രീകള്‍ക്കും സ്വയം പ്രതിരോധ പരിശീലനം തുടങ്ങി വിവിധ കര്‍മ പദ്ധതികള്‍ സ്ത്രീ സൗഹൃദമാക്കുന്നതിനു മുന്നോടിയായി എം.എല്‍.എയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബീന ബിനു അധ്യക്ഷതവഹിച്ചു. ചര്‍ച്ചയില്‍ ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍മാന്‍ ജോയ് മന്നാമല, കുടുംബശ്രീ മിഷന്‍ ജില്ല കോഒാഡിനേറ്റർ പി.എന്‍. സുരേഷ്, വനിത സെല്‍ സി.ഐ ഫിലോമിന, പബ്ലിക് പ്രോസിക്യൂട്ടര്‍ ഗിരിജ ബിജു എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലളിത സുജാതന്‍, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൺ കെ.വി. ബിന്ദു, മെംബര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.