എരുമേലി സര്‍ക്കാര്‍ ആശുപത്രിയുടെ ശോച്യാവസ്ഥക്കെതിരെ ഉപവാസം

എരുമേലി: സാമൂഹിക ആരോഗ്യകേന്ദ്രത്തി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വത്തില്‍ തിങ്കളാഴ്ച ഉപവാസം നടത്തും. ബി.ജെ.പി എരുമേലി വെസ്റ്റ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഹരികൃഷ്ണന്‍ കനകപ്പലം, ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സന്തോഷ് പാലമൂട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് ആശുപത്രിക്ക് മുന്നിൽ രാപകല്‍ ഉപവാസസമരം നടത്തുന്നത്. തിങ്കളാഴ്ച രാവിലെ 10 മുതല്‍ ചൊവ്വാഴ്ച രാവിലെ പത്തുവരെയാണ് സമരം. തീര്‍ഥാടന കേന്ദ്രമായ എരുമേലിയില്‍ വികസനത്തിനായി അനവധി ഫണ്ടുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകൾ വിനിയോഗിക്കുന്നുണ്ടെങ്കിലും അടിയന്തര പ്രാധാന്യമുള്ള എരുമേലി സര്‍ക്കാര്‍ ആശുപത്രിയുടെ അവസ്ഥ പരിതാപകരമാണ്.സി.എച്ച്.സിയില്‍ ഡോക്ടറുടെ സേവനം 24 മണിക്കൂറാക്കുക, പുതിയ ബ്ലോക്കില്‍ കിടത്തിച്ചികിത്സ ആരംഭിക്കുക, എക്‌സ്റേ സേവനങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ അവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ് എന്‍. ഹരി ഉദ്ഘാടനം ചെയ്യും. പട്ടാപ്പകല്‍ മുണ്ടക്കയത്ത് ബൈക്ക് മോഷണം; ദൃശ്യങ്ങൾ സി.സി ടി.വിയിൽ യാത്രക്കിടെ അപകടത്തില്‍പെട്ട വാഹനം ഉപേക്ഷിച്ച് കള്ളന്‍ മുങ്ങി മുണ്ടക്കയം: പട്ടാപ്പകല്‍ മുണ്ടക്കയത്ത് ബൈക്ക് മോഷണം. യാത്രക്കിടെ അപകടത്തില്‍പെട്ട വാഹനം ഉപേക്ഷിച്ച് കള്ളന്‍ മുങ്ങി. ശനിയാഴ്ച വൈകീട്ട് അഞ്ചിന് മുണ്ടക്കയം ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഫെസ്റ്റ്യൂൺ കേബിള്‍ ടി.വിയുടെ വളപ്പില്‍നിന്നാണ് തസ്‌കരന്‍ ബൈക്കുമായി കടന്നത്. ബൈക്കുമായി പോകുന്നതിനിടെ സമീപത്തെ സംരക്ഷണഭിത്തിയില്‍ ഇടിച്ച് കേടുപാട് സംഭവിച്ചു. ഇത് വകവെക്കാതെ ബൈക്കുമായി മോഷ്ടാവ് യാത്ര തുടര്‍ന്നു. തകരാറിലായ ബൈക്കുമായി യാത്ര ബുദ്ധിമുട്ടായതിനാലാവാം പൈങ്ങണയില്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞത്തിയ കേബിള്‍ ടി.വി ജീവനക്കാര്‍ പൈങ്ങണയിലെത്തി ബൈക്ക് എടുക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിലെ സി.സി ടി.വി കാമറയില്‍ മോഷണവും കള്ള​െൻറ ബൈക്ക് യാത്രയുടെയും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്്. വെളുത്ത് മെലിഞ്ഞ 25 വയസ്സ് തോന്നിക്കുന്ന മോഷ്ടാവി​െൻറ കാമറ ദൃശ്യങ്ങൾ മുണ്ടക്കയം പൊലീസിന് കൈമാറിയിട്ടുണ്ട്. പൊലീസ് അേന്വഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.