കോട്ടയം: പുഴയുടെ ആഴങ്ങൾ 11 ജീവൻ കവർന്ന് നാടിന് നൊമ്പരമായ താഴത്തങ്ങാടി ബസ് ദുരന്തത്തിന് വെള്ളിയാഴ്ച എട്ട് വർഷം തികയും. അറുപുറയിലെ കോൺക്രീറ്റ് നടപ്പാതയും അലങ്കാര വിളക്കുകൾ നിറയുന്ന സംരക്ഷണഭിത്തിയും കാൽനടക്കാർക്ക് ഗുണകരമാകുന്ന ഇരുമ്പുപാലവും മീനച്ചിലാറിെൻറ തീരത്തെ മനോഹരമാക്കിയെങ്കിലും പാതയിൽ അപകടഭീതി വിെട്ടാഴിയുന്നില്ല. ബസ് അപകടത്തിനുശേഷം അറുപുറയിൽ സംരക്ഷണഭിത്തിയും കൈവഴികളും തീർത്തെങ്കിലും ബലക്ഷയം നേരിടുന്ന പഴയകൽക്കെട്ട് അതേപടി നിലനിൽക്കുകയാണ്. കുമരകം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്ന കോട്ടയം-കുമരകം പാതയിലെ പലയിടത്തും കൽക്കെട്ട് ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. ആറ്റുതീരംവരെ ടാറിങ് നീങ്ങിയതിനൊപ്പം കിലോമീറ്ററുകൾ ദൂരത്തിൽ ആറ്റുതീരം കാടുപിടിച്ചു കിടക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. തീരസംരക്ഷണത്തിന് പ്രതിവര്‍ഷം കോടിക്കണക്കിന് രൂപ അനുവദിക്കുന്നത് ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കോട്ടയം-കുമരകം റോഡിൽ താഴത്തങ്ങാടി അപകടരഹിതമാക്കാൻ നിർമാണപ്രവർത്തനങ്ങൾ ഏറെ നടന്നെങ്കിലും പാതയോരത്തെ മറ്റ് സ്ഥലങ്ങളിൽ ഇപ്പോഴും അപകടാവസ്ഥ നിലനിൽക്കുന്നു. അപകടം ഉണ്ടായിട്ട് നോക്കാമെന്ന മട്ടിലാണ് കാര്യങ്ങൾ ഇപ്പോഴും നീങ്ങുന്നത്. പലയിടത്തും മുന്നറിയിപ്പ് ബോർഡുകൾപോലും സ്ഥാപിച്ചിട്ടില്ല. ദുരന്തത്തിന് പിന്നാലെ കടത്തുവള്ളം ഇല്ലാതായതോടെ മീനച്ചിലാറിന് കുറുകെ തീർത്ത തൂക്കുപാലം കാൽനടക്കാരുടെ പ്രധാന സഞ്ചാരപാതയാണ്. ആറുവർഷം മുമ്പ് നിർമിച്ച അറുപുറ-കുമ്മനം പാലത്തിെൻറ കൈവരിയടക്കം തുരുെമ്പടുത്ത് അപകടാവസ്ഥയിലായിരുന്നു. നാട്ടുകാരുടെ പരാതികൾക്കൊടുവിൽ തിരുവാർപ്പ് പഞ്ചായത്ത് തദ്ദേശമിത്രം പദ്ധതിയിൽപെടുത്തി 4,77,721 ലക്ഷം മുടക്കി മുഖംമിനുക്കിയതാണ് വാർഷിക ദിനത്തിൽ പലർക്കും പറയാനുള്ളത്. ബസ് ദുരന്തം ഇങ്ങനെ.... 2010 മാർച്ച് 23ന് തിരുനക്കരക്ഷേത്രത്തിലെ പകൽപൂരദിനത്തിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ താഴത്തങ്ങാടി ബസ് ദുരന്തമുണ്ടായത്. ചേർത്തലയിൽനിന്ന് കോട്ടയത്തേക്ക് നിറയെ യാത്രക്കാരുമായി എത്തിയ പി.ടി.എസ് ബസ് ഉച്ചക്ക് 2.15നാണ് അപകടത്തിൽപെട്ടത്. അറുപുറ ഭാഗത്ത് എത്തിയപ്പോൾ നിയന്ത്രണംവിട്ട ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് 30 അടി താഴ്ചയുള്ള പുഴയിലേക്ക് മറിയുകയായിരുന്നു. പുഴയിലേക്ക് മറിഞ്ഞ ബസിെൻറ അടുത്തെത്താൻ കഴിയാത്തവിധം വൈദ്യുതി പ്രവഹിച്ചത് വകവെക്കാതെ പുഴയിലേക്ക് എടുത്തുചാടിയ രക്ഷാപ്രവർത്തകരാണ് അപകടത്തിൽപെട്ട നിരവധി പേരുടെ ജീവൻ രക്ഷിച്ചത്. രക്ഷാപ്രവർത്തകനടക്കം 11പേരുടെ ജീവൻ പൊലിഞ്ഞ അപകടത്തിൽ ചളിയിൽ മുങ്ങിത്താഴ്ന്ന ബസ് മണിക്കൂറുകൾനീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് പുറത്തെടുത്തത്. അപകടമേഖലയും താണ്ടി പി.ടി.എസ് ബസ് പാതയിലൂടെ കടന്നെത്തുേമ്പാൾ കൈമെയ്യ് മറന്ന് ആറ്റിലേക്ക് എടുത്തുചാടിയവരും നാട്ടുകാരും പഴയ ദുരന്ത ഓർമയിലേക്ക് തിരിച്ചുപോകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.