കെട്ടിട നികുതി രജിസ്​റ്റർ തെറ്റുകളുടെ കൂമ്പാരം; പഞ്ചായത്തുകളിലെ നികുതി പിരിവ് പ്രതിസന്ധിയിൽ

അടിമാലി: കെട്ടിട നികുതി രജിസ്റ്റർ തെറ്റുകളുടെ കൂമ്പാരമായതോടെ നികുതി പിരിവി​െൻറ പേരിൽ ജില്ലയിൽ വിവിധ പഞ്ചായത്തുകളിൽ ജനങ്ങളും ജീവനക്കാരും തമ്മിൽ തർക്കവും വാക്കേറ്റവും. വിവിധ പഞ്ചായത്തുകളിലെ നികുതി പിരിവും പ്രതിസന്ധിയിലായിരിക്കുകയാണ്. പല പഞ്ചായത്തുകളിലും ജീവനക്കാർക്കുനേരെ അസഭ്യവർഷവും ഭീഷണിയും പതിവായി. വാർഡുകൾ വിഭജിച്ചതിന് ശേഷം കെട്ടിട നികുതി രജിസ്റ്റർ പരിഷ്കരിച്ചപ്പോൾ പഴയ വാർഡിലെ നമ്പർ ഒഴിവാക്കി പുതിയത് ചേർക്കുന്നതിന് പകരം പഴയത് നിലനിർത്തിക്കൊണ്ടുതന്നെ പുതിയ നമ്പറും ചേർത്തു. ഇതോടെ പല കെട്ടിടങ്ങൾക്കും ഇരട്ട നികുതി വന്നു. കൂടാതെ തോന്നിയപോലെ നികുതി വർധനയും നടപ്പാക്കി. പരാതിയുള്ളവരുടെ മാത്രം പ്രശ്നം പരിഹരിച്ച് ബാക്കിയുള്ളവർക്ക് പുതുക്കിയ നിരക്കിൽതന്നെയാണ് നികുതി ഈ ടാക്കുന്നത്. കെട്ടിട നികുതി രജിസ്റ്റർ ഓൺലൈനിൽ ചേർക്കുമ്പോഴും ഈ പിഴവ് ആവർത്തിച്ചു. ഇത് പരിശോധിച്ചാണ് ഇപ്പോൾ ജീവനക്കാർ കുടിശ്ശികയുള്ളവർക്ക് നോട്ടീസ് നൽകിക്കൊണ്ടിരിക്കുന്നത്. കെട്ടിടത്തി​െൻറ നികുതി അടച്ചാലും അധികമായി ചേർത്ത നമ്പറിൽ അത് കുടിശ്ശികയായിതന്നെ കാണിക്കും. അടച്ച നികുതിക്ക് വീണ്ടും നോട്ടീസ് ലഭിക്കുന്നവർ പഞ്ചായത്തിലെത്തി ജീവനക്കാരെ അസഭ്യവർഷമാണ്. എന്നാൽ, രജിസ്റ്ററിലെ ഇരട്ടച്ചേർക്കൽ കണ്ടെത്താൻ കഴിയില്ലെന്നാണ് ജീവനക്കാർ പറയുന്നത്. വീണ്ടും നോട്ടീസ് ലഭിച്ചവർ രസീതുമായി വന്നാൽ അപ്പോൾതന്നെ പിഴവ് തിരുത്തിക്കൊടുക്കുന്നുണ്ട്. അടുത്ത ജൂൺ വരെ ഓൺലൈൻ രജിസ്റ്ററിലെ തെറ്റുതിരുത്താൻ സർക്കാർ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനകം തിരുത്തിയില്ലെങ്കിൽ ഒരിക്കലും തിരുത്താൻ കഴിയാത്ത തെറ്റായി ഇത് തുടരും. ഇതിനുള്ള നടപടികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതുമായി ജനങ്ങൾ പരമാവധി സഹകരിക്കണമെന്നും ജീവനക്കാർ അഭ്യർഥിക്കുന്നു. ഇതി​െൻറ മറവിൽ യഥാർഥ കുടിശ്ശികയുള്ളവരും വെറുതെ പ്രശ്നമുണ്ടാക്കുന്നതായും പരാതിയുണ്ട്. റവന്യൂ റിക്കവറി നോട്ടീസ് അയച്ചതി​െൻറ പേരിൽ ഓഫിസുകളിലെത്തി പ്രശ്നമുണ്ടാക്കുന്നവരും ഉണ്ട്. ജില്ലയിൽ 52 പഞ്ചായത്തുകളിലായി 792 വാർഡുകളാണുള്ളത്. ഇതിൽ 10ൽ താഴെ പഞ്ചായത്തുകളിലാണ് 50 ശതമാനത്തിന് മുകളിൽ നികുതി പിരിവ് എത്തിയിട്ടുള്ളൂ. ചില പഞ്ചായത്തിൽ 90 ശതമാനം വരെ നികുതി പിരിവ് എത്തി. മാർച്ച് അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ നികുതി പിരിവിൽ മുന്നിലെത്താൻ പഞ്ചായത്തുകൾ മത്സരിച്ച് പ്രവർത്തനം തുടങ്ങുകയും ചെയ്തു. പല പഞ്ചായത്തുകളിലും ഷീറ്റ് മേഞ്ഞ കെട്ടിടങ്ങൾക്ക് വാർക്ക കെട്ടിടങ്ങളേക്കാൾ നികുതി ചുമത്തിയിരിക്കുന്നതും പ്രശ്നങ്ങൾക്ക് കാരണമാണ്. ലോക വനദിനാചരണം തേക്കടിയിൽ: ദേശീയ വന നയം ചർച്ച ചെയ്യും കുമളി: ലോക വനദിനമായ 21ന് ദിനാചരണത്തി​െൻറ ഭാഗമായി പെരിയാർ കടുവ സങ്കേതത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. തേക്കടി ബാംബൂഗ്രോവിൽ ബുധനാഴ്ച രാവിലെ നടക്കുന്ന ദിനാചരണ പരിപാടികളിൽ ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, ഇക്കോ െഡവലപ്മ​െൻറ് കമ്മിറ്റി പ്രതിനിധികൾ തുടങ്ങി നിരവധി പേർ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി 2016ലെ ദേശീയ വന നയം കരട് രൂപരേഖ ചർച്ച ചെയ്യും. പെരിയാർ ടോക്സ്, വനം-പരിസ്ഥിതി ക്വിസ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. മനുഷ്യാതീത ലോകബോധം, നിർമിതിയും പരിമിതികളും എന്ന വിഷയത്തിൽ നടനും പരിസ്ഥിതി പ്രവർത്തകനുമായ വി.കെ. ശ്രീരാമൻ നേതൃത്വം നൽകുന്ന സംവാദവും സംഘടിപ്പിച്ചിട്ടുണ്ട്. ദിനാചരണ പരിപാടികൾക്ക് കടുവ സങ്കേതം െഡപ്യൂട്ടി ഡയറക്ടർ ശിൽപ വി. കുമാർ നേതൃത്വം നൽകും. ജനതാദൾ-യു ജില്ല പ്രവർത്തക യോഗം തൊടുപുഴ: മഹാരാഷ്ട്രയിലെ കർഷക സമരത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ കർഷകരുടെ അതേ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ജനതാദൾ-യു (യു.ഡി.എഫ് വിഭാഗം) സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. ജോർജ് ജോസഫ് ആവശ്യപ്പെട്ടു. തൊടുപുഴ പെൻഷൻ ഭവനിൽ നടന്ന ഇടുക്കി ജില്ല പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ.എസ്. സിറിയക് അധ്യക്ഷത വഹിച്ചു. രാജു ജോർജ് മുണ്ടക്കാട്ട്, ജോസ് ചുവപ്പുങ്കൽ, വിൻസൻറ് കട്ടിമറ്റം, കെ.ഇ. സാദിഖ്, റോണി തോട്ടുങ്കൽ, എൻ.ഡി. ജോർജ്, എസ്. രാജേന്ദ്രൻ, ദേവ് തേക്കുംകാട്ടിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രാജു ജോർജ് മുണ്ടക്കാട്ട് (പ്രസി), റോണി തോട്ടുങ്കൽ, എൻ.ഡി. ജോർജ് (വൈസ് പ്രസി), ജോസ് ചുവപ്പുങ്കൽ (ജന. സെക്ര), എസ്. രാജേന്ദ്രൻ, ജോഷി പോൾ (സെക്ര), വിൻസൻറ് കട്ടിമറ്റം (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.