തൊടുപുഴ നഗരസഭ ബജറ്റ്​ ഇന്ന്​

* മാലിന്യ സംസ്കരണത്തിന് മുൻതൂക്കം നൽകുന്ന പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകും തൊടുപുഴ: തൊടുപുഴ നഗരസഭ ബജറ്റ് ബുധനാഴ്ച അവതരിപ്പിക്കും. യു.ഡി.എഫ് ഭരണസമിതിയുടെ മൂന്നാമത്തെ ബജറ്റാണ് വൈസ് ചെയർമാൻ ടി.കെ. സുധാകരൻനായർ അവതരിപ്പിക്കുന്നത്. പല പ്രഖ്യാപനങ്ങളും ഇതുവരെ യാഥാർഥ്യമായില്ലെന്ന വിമർശനമാണ് പ്രതിപക്ഷത്തിേൻറതെങ്കിൽ അവതരിപ്പിച്ച രണ്ട് ബജറ്റിലെയും ഭൂരിപക്ഷം നിർദേശങ്ങളും നടപ്പാക്കാൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസമാണുള്ളതെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നു. തൊടുപുഴ നഗരസഭയിലെ ആധുനിക ശ്മശാനത്തിൽ 30 ലക്ഷം അനുവദിച്ച് അഡീഷനൽ ഫർണസ് സ്ഥാപിച്ചതും വിവിധ ജങ്ഷനുകളിൽ 20 ലക്ഷം മുടക്കി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചതും 10 ലക്ഷം അനുവദിച്ച് നഗരപ്രദേശത്ത് എൽ.ഇ.ഡി ലൈറ്റുകളും സ്ഥാപിക്കാൻ കഴിഞ്ഞതും മുൻ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളായിരുന്നുവെന്നും ഇവ നടപ്പാക്കിയതായും ഭരണപക്ഷം വ്യക്തമാക്കി. നഗരസഭ മൈതാനം ആധുനിക രീതിയിലാക്കാൻ ഗാന്ധിസ്ക്വയറും സന്തോഷ്കുമാർ സ്മാരകവും മനോഹരമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തൊടുപുഴ പഴയപാലത്തിനോടനുബന്ധിച്ച് ശുചിമുറി സ്ഥാപിച്ചു. ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കും കൂടുതൽ സൗകര്യങ്ങളൊരുക്കി നൽകി. മുതിർന്ന പൗരന്മാർക്കായി നടുക്കണ്ടത്ത് വീട്, ചെറുകിട ശുദ്ധജല പദ്ധതികൾ, റോഡുകളുടെ അറ്റകുറ്റപ്പണികൾ എന്നിവയും വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതായി ഭരണസമിതി അവകാശപ്പെടുന്നു. എന്നാൽ, യാഥാർഥ്യമാകത്ത പദ്ധതികളുടെ എണ്ണം അതിലുമേറെയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എല്ല ബജറ്റുകളിലും ഇടംപിടിക്കുന്ന ഒന്നാണ് മങ്ങാട്ടുകവല മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ഷോപ്പിങ് കോംപ്ലക്സ്. എന്നാൽ, നിർമാണം ഇതുവരെ തുടങ്ങാനായിട്ടില്ല. നഗരസഭ ലൈബ്രറി കെട്ടിട നവീകരണവും എങ്ങുമെത്തിയിട്ടില്ല. കൂടാതെ പഴയ ബസ് സ്റ്റാൻഡി​െൻറ എതിർവശത്തുള്ള ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിച്ചുനീക്കി ആധുനിക ഷോപ്പിങ് മാൾ നിർമിക്കാൻ പദ്ധതിയിെട്ടങ്കിലും ഇതി​െൻറ നിർമാണത്തിന് പ്ലാൻ തയാറാക്കുന്ന നടപടികളേ ആരംഭിച്ചിട്ടുള്ളൂ. ആധുനിക അറവുശാലയുടെ നിർമാണവും എങ്ങുമെത്തിയിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നഗരത്തിലെ മാലിന്യ സംസ്കരണത്തിനും അടിസ്ഥാന സൗകര്യ വികസനം മുൻനിർത്തിയുള്ള ബജറ്റാകും ഇത്തവണത്തേതെന്ന പ്രതീക്ഷയിലാണ് നഗരവാസികളും. കടുവസങ്കേതത്തിൽ ശമ്പളം മുടങ്ങി: ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി കുമളി: പെരിയാർ കടുവസങ്കേതത്തിലെ തേക്കടി റേഞ്ചിൽ ശമ്പളം മുടങ്ങിയതിനെ തുടർന്ന് പ്രതിസന്ധിയിലായ ജീവനക്കാർ പണിമുടക്കി. തേക്കടി റേഞ്ചിലെ നൂറ്റിഇരുപതോളം വരുന്ന ദിവസവേതനക്കാരായ ജീവനക്കാർക്കാണ് മാസം പകുതി പിന്നിട്ടിട്ടും ശമ്പളം ലഭിക്കാഞ്ഞത്. കഴിഞ്ഞ മാസവും ഏറെ വൈകിയാണ് ശമ്പളം ലഭിച്ചതെന്ന് ജീവനക്കാർ പറയുന്നു. ദിവസവും 630 രൂപയാണ് ജീവനക്കാർക്ക് വേതനമായി നൽകുന്നത്. താൽക്കാലിക ജീവനക്കാരായതിനാൽ 26 ദിവസത്തെ ശമ്പളമാണ് നൽകുക. എങ്കിലും മാസം മുഴുവൻ ഇവർ ജോലി ചെയ്യണം. എല്ലാമാസവും അഞ്ചിനുള്ളിൽ ശമ്പളം നൽകുന്നതായിരുന്നു രീതി. എന്നാൽ, ശമ്പളം നൽകുന്നത് ട്രഷറി വഴിയാക്കിയതോടെയാണ് വൈകുന്നത് പതിവായതെന്ന് ജീവനക്കാർ പറയുന്നു. ശമ്പളം വൈകിയതോടെ റേഞ്ച് ഓഫിസർ ഉൾെപ്പടെ ഉന്നത വനപാലകർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലന്ന് ജീവനക്കാർ പറയുന്നു. തുടർന്നാണ് ചൊവ്വാഴ്ച ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്. പണിമുടക്കിത്തുടർന്ന് തേക്കടി റേഞ്ചിലെ സംരക്ഷണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായി. തടാകത്തിലെ യാത്ര ബോട്ടുകളിലും ആവശ്യത്തിന് ജീവനക്കാർ ഇല്ലാതെയാണ് സവാരി നടത്തിയത്. സഞ്ചാരികളുടെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട ലൈഫ് ഗാർഡുകൾ ഉൾെപ്പടെ പലരും ദിവസ വേതനക്കാരായതിനാൽ ഇവരും പണിമുടക്കിയത് ബോട്ട് യാത്രയും പ്രതിസന്ധിയിലാക്കി. ലൈബ്രറി കൗൺസിൽ വാർഷിക സെമിനാർ തൊടുപുഴ: ഇടുക്കി ജില്ല ലൈബ്രറി കൗൺസിലി​െൻറ നേതൃത്വത്തിൽ ബഹുസ്വരത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ 24ന് രാവിലെ 10ന് തൊടുപുഴ ടൗൺ ഹാളിൽ വാർഷിക സെമിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ആർ. തിലകൻ അധ്യക്ഷത വഹിക്കും. തൊടുപുഴ നഗരസഭ വൈസ് ചെയർമാൻ ടി.കെ. സുധാകരൻനായർ മുഖ്യപ്രഭാഷണം നടത്തും. കെ. അനിൽകുമാർ വിഷയാവതരണം നടത്തും. അന്നേദിവസം ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വായന മത്സര വിജയികൾക്കുള്ള സമ്മാനദാനം ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.എം. ബാബു നിർവഹിക്കും. വാർത്തസമ്മേളനത്തിൽ കെ.എം. ബാബു, പി.കെ. സുകുമാരൻ, ആർ. തിലകൻ, ഇ.ജി. സത്യൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.