ജില്ലയിൽ സാന്ത്വനസ്​പർ​ശമേകാൻ അയൽക്കണ്ണികൾ

തൊടുപുഴ: രോഗം മൂലം കഷ്ടപ്പെടുന്നവർക്ക് പ്രാദേശികമായി തന്നെ പരിചരണവും ശ്രദ്ധയും തുടർച്ചയായി ലഭ്യമാക്കാൻ ജില്ലയിൽ അയൽക്കണ്ണികൾ എന്ന പേരിൽ പദ്ധതി ഒരുങ്ങുന്നു. ആരോഗ്യകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സാന്ത്വന പരിചരണം ശക്തിപ്പെടുത്തുന്നതി​െൻറ ഭാഗമായാണ് പദ്ധതി. കിടപ്പിലായ രോഗിയോ നിരാലംബരായവരോ അഭയമന്ദിരങ്ങളോ സദനങ്ങളോ തേടിപ്പോകാനിടയാകാത്തവിധം പാലിയേറ്റിവ് പരിചരണ സംവിധാനമൊരുക്കുകയാണ് അയൽക്കണ്ണികൾ എന്ന പേരിൽ തുടങ്ങുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തുടക്കമെന്ന നിലയിൽ ജില്ലയിലെ നഗരസഭ, ഗ്രാമപഞ്ചായത്ത് തലത്തിൽ ഓരോ വാർഡുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി ആരംഭിക്കുന്നത്. ഇതി​െൻറ ഭാഗമായി വാർഡ് അംഗത്തി​െൻറ നേതൃത്വത്തിൽ വാർഡിൽ ചുമതലയുള്ള ആരോഗ്യപ്രവർത്തകർ, ആശ, അംഗൻവാടി പ്രവർത്തകർ, എ.ഡി.എസ് എന്നിവർക്ക് പരിശീലനം നൽകും. വാർഡ് അംഗത്തി​െൻറ അധ്യക്ഷതയിൽ ചുമതലയുള്ള ആരോഗ്യപ്രവർത്തകർ, എ.ഡി.എസ്, ആശ പ്രവർത്തകർ, വാർഡിലെ മുഴുവൻ കുടുംബശ്രീ യൂനിറ്റുകളുടെ പ്രസിഡൻറ്, സെക്രട്ടറി എന്നിവർ, കുടുംബ ആരോഗ്യസന്നദ്ധ പ്രവർത്തകർ, പാലിയേറ്റിവ് കെയർ നഴ്സ്, അംഗൻവാടി പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, െറസിഡൻറ്സ് അസോസിയേഷൻ പ്രതിനിധികൾ, ക്ലബ് പ്രതിനിധികൾ, സാമൂഹിക സന്നദ്ധ പ്രതിനിധികൾ, വിദ്യാർഥികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് വാർഡ് തലത്തിൽ യോഗം ചേരും. യോഗത്തിൽ ആരോഗ്യപ്രശ്നങ്ങൾ, ദീർഘകാല രോഗികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ, നിലവിലെ പാലിയേറ്റിവ് കെയർ പ്രവർത്തനം, ആരോഗ്യസ്ഥാപനത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ, സാന്ത്വന പദ്ധതി വിശദീകരണം, തുടർപ്രവർത്തനങ്ങളുടെ ആസൂത്രണം, കുടുംബാരോഗ്യ വിവരങ്ങൾ ശേഖരിക്കുന്നത് സംബന്ധിച്ച ഫോം പരിചയപ്പെടുത്തൽ എന്നിവ ചർച്ച ചെയ്യും. ജില്ലതലത്തിൽ തെരഞ്ഞെടുത്ത വാർഡ് പ്രതിനിധികൾക്കുള്ള പരിശീലനം, വാർഡുതല യോഗങ്ങൾ, വാർഡുതല ആരോഗ്യവിവര ശേഖരണം, അവലോകനം എന്നിവ ഏപ്രിലിൽ നടത്തും. മെയിൽ വാർഡുതല പാലിയേറ്റിവ് കെയർ പരിശീലനം പദ്ധതി മുഴുവൻ വാർഡിലേക്കും വ്യാപിപ്പിക്കൽ നടത്തും. ജൂണിൽ ജില്ലതല അവലോകനവും ജൂലൈയിൽ ഒക്ടോബർവരെയുള്ള തുടർപ്രവർത്തനങ്ങൾ സംബന്ധിച്ച പരിപാടികൾ ആവിഷ്കരിക്കും. ഒക്ടോബർ രണ്ടിന് സമ്പൂർണ സാന്ത്വനമേകാൻ അയൽക്കണ്ണികൾ എന്ന പദ്ധതിയുടെ ജില്ലതല പ്രഖ്യാപനവും നടത്തും. കലക്ടറേറ്റ് സമ്മേളന ഹാളിൽ ഇതുസംബന്ധിച്ച ആലോചന യോഗം കലക്ടർ ജി.ആർ. ഗോകുൽ നിർവഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. പി.കെ. സുഷമ അധ്യക്ഷതവഹിച്ചു. ഡോ. സുരേഷ് വർഗീസ് പദ്ധതി വിശദീകരിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആഗസ്തി അഴകത്ത്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. സുന്ദരം, പാലിയേറ്റിവ് കെയർ സൊസൈറ്റി ചെയർമാൻ സി.വി. വർഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, എ.ഡി.എസ് ചെയർപേഴ്സൺമാർ, ആശ, അംഗൻവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ന്യൂമാൻ കോളജിൽ നെറ്റ് കോച്ചിങ് തൊടുപുഴ: യു.ജി.സി നടത്തുന്ന നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷക്ക് ഉപകരിക്കുന്ന തീവ്രപരിശീലന പരിപാടി തൊടുപുഴ ന്യൂമാൻ കോളജിൽ ഏപ്രിൽ, മേയ് മാസങ്ങളിലായി നടക്കും. എല്ലാ വിഷയത്തിനും പൊതുവായ ഫസ്റ്റ് പേപ്പറിന് നൽകുന്ന പ്രത്യേക പരിശീലന പരിപാടി ഉൾെപ്പടെ ഓരോ വിഷയങ്ങൾക്കും കോച്ചിങ് ലഭിക്കുന്നതാണ്. വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കോഴ്സി​െൻറ ആപ്ലിക്കേഷൻ ഫോറം കോളജ് ഓഫിസിൽനിന്ന് ലഭിക്കും. തൊടുപുഴ സർവിസ് സഹ. ബാങ്ക്: നവീകരിച്ച മന്ദിരോദ്ഘാടനം 24ന് തൊടുപുഴ: തൊടുപുഴ സർവിസ് സഹകരണ ബാങ്കി​െൻറ നവീകരിച്ച ഹെഡ് ഓഫിസ് മന്ദിരത്തി​െൻറ ഉദ്ഘാടനം മാർച്ച് 24ന് മന്ത്രി എം.എം. മണി നിർവഹിക്കുമെന്ന് പ്രസിഡൻറ് കെ.എം. ബാബു വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് ഹെഡ് ഒാഫിസ് അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പി.ജെ. ജോസഫ് എം.എൽ.എ അധ്യക്ഷതവഹിക്കും. തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സഫിയ ജബ്ബാർ കോൺഫറൻസ് ഹാളും ഇടുക്കി സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ പി.സി. സുകുമാരൻ സ്േട്രാങ് റൂമും ഉദ്ഘാടനം ചെയ്യും. ഇടുക്കി സഹകരണ സംഘം ജോയൻറ് ഡയറക്ടർ എം.വി. മേഴ്സി ആദ്യകാല അംഗങ്ങളെ ആദരിക്കും. 35 വർഷത്തെ സേവനത്തിനുശേഷം സർവിസിൽനിന്ന് വിരമിക്കുന്ന സെക്രട്ടറി പി.ജെ. ജയിംസിന് സമ്മേളനത്തിൽ യാത്രയയപ്പും നൽകും. ബാങ്ക് സെക്രട്ടറി പി.ജെ. ജയിംസ്, ഭരണസമിതി അംഗങ്ങളായ കെ.പി. ഹരീഷ്, കെ. സലിംകുമാർ, പി.എം. നാരായണൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.