പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന്​ നിഷ; ഷോണിെൻറ പരാതി റെയില്‍വേ പൊലീസിന്​

കോട്ടയം: പുസ്തകത്തിൽ എഴുതിയ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ആവർത്തിച്ച് ജോസ് കെ. മാണി എം.പിയുടെ ഭാര്യ നിഷ ജോസ്. ട്രെയിനിൽ അപമാനിക്കപ്പെട്ടു. എന്നാൽ, അത് ആരായിരുന്നുവെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുസ്തകത്തിലും വ്യക്തമാക്കിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന് പറയാൻ ശ്രമിക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി. പുസ്തകപരാമര്‍ശത്തില്‍നിന്ന് പിന്മാറുന്നതായി നവമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തിൽ ഫേസ്ബുക്കിലൂടെയായിരുന്നു ഇവരുടെ പ്രതികരണം. വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിച്ചവർ മാതാപിതാക്കളിൽനിന്ന് പഠിക്കുന്ന മൂല്യങ്ങളും ജീവിതരീതികളുമായി മറ്റൊരു വീട്ടിലേക്ക് പോകുന്നു. പിന്നീട് അവരുടെ രീതിക്കനുസരിച്ച് ജീവിതം മാറുന്നു. പക്ഷേ, വിവാഹത്തിന് ശേഷവും ഞാൻ ഞാനായി തുടരുകയായിരുന്നു. ഇൗ സംഭവം ത​െൻറ ജീവിതത്തിലെ ഒരധ്യായം മാത്രമാണെന്നും പുസ്തകത്തിൽ പറഞ്ഞപോലെ ജലം കണക്കെ തന്നെ ഒഴുകുമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. 'ദ അദര്‍ സൈഡ് ഒഫ് ദിസ് ലൈഫ്' പുസ്തകത്തിലാണ് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രക്കിടെ രാഷ്ട്രീയനേതാവി​െൻറ മകൻ അപമാനിക്കാൻ ശ്രമിച്ചെന്ന നിഷയുടെ പരാമര്‍ശമുണ്ടായിരുന്നത്. എന്നാൽ, പേരുകളൊന്നും പറഞ്ഞിരുന്നില്ല. ഇതിനിടെ, പുസ്തകത്തില്‍ നിഷ ജോസ് കെ. മാണിയോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞ യുവനേതാവ് താനാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പരാമര്‍ശമുണ്ടായതിനെത്തുടര്‍ന്ന് പി.സി. ജോർജി​െൻറ മകൻ ഷോണ്‍ ജോര്‍ജ് നൽകിയ പരാതി ഡി.ജി.പി റെയിൽവേ പൊലീസിന് കൈമാറി. ആദ്യം ഷോൺ നൽകിയ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതോടെ ഡി.ജി.പിക്ക് വീണ്ടും പരാതി നൽകുകയായിരുന്നു. ഇതാണ് തുടർ നടപടിക്കായി റെയില്‍വേ പൊലീസിന് കൈമാറിയത്. പരാമർശിക്കുന്നതുപോലെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ പുസ്തകത്തിൽ പറയുന്ന ടി.ടി.ഇയും ഒപ്പമുണ്ടായിരുന്ന യാത്രക്കാരെയും ചോദ്യംചെയ്ത് കുറ്റക്കാർക്കെതിരെ നിയമനടപടി സീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. വിവിധ കോണുകളില്‍നിന്നും തനിക്കെതിരെ ആരോപണങ്ങള്‍ ഉയരുകയാണെന്നും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.