കുറിഞ്ഞി സംരക്ഷണം 'ജനവികാര'ത്തിൽ വാടി; വനഭൂമി നഷ്​ടം 2717 ഏക്കർ

തൊടുപുഴ: മന്ത്രിമാരുടെ കൂട്ട സന്ദർശന കോലാഹലം കഴിഞ്ഞതോടെ മൂന്നാറിലെ നീലക്കുറിഞ്ഞി സംരക്ഷണം വീണ്ടും വിസ്മൃതിയിലേക്ക്. വനം-സർവേ വകുപ്പുകളുടെ സർവേയിൽ 2717 ഏക്കർ നഷ്ടമായെന്ന് കണ്ടെത്തിയ വനമേഖലയുടെ സംരക്ഷണമാണ് വിവാദം കെട്ടടങ്ങിയതിെനാപ്പം അവതാളത്തിലായത്. ഒപ്പം ഉദ്യാനമെന്ന സ്വപ്നവും. കുറിഞ്ഞി വിവാദത്തി​െൻറ പശ്ചാത്തലത്തിൽ മൂന്നുമാസം മുമ്പ് പ്രഖ്യാപിച്ച അതിർത്തി പുനർനിർണയമടക്കം സംരക്ഷണ നടപടികൾ ഒരിഞ്ച് മുന്നോട്ടുപോയിട്ടില്ല. റവന്യൂ-വനം സംയുക്ത സർവേ നടപടികൾക്ക് സെറ്റിൽമ​െൻറ് ഒാഫിസറായ ദേവികുളം സബ് കലക്ടറെ ചുമതലപ്പെടുത്തിയതായി നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതൊഴികെ മറ്റ് നടപടികളുടെ വിശദാംശങ്ങൾ സബ് കലക്ടർക്ക് ലഭ്യമാക്കിയിട്ടില്ല. സർവേക്ക് മുന്നോടിയായ ഉന്നതാധികാര യോഗം ഉൾപ്പെടെ നടന്നിട്ടില്ല. പ്രഖ്യാപനം വന്ന് 10 വർഷത്തിന് ശേഷവും യാഥാർഥ്യമാകാത്ത ഉദ്യാനത്തിന് ഗുണകരമാകുമെന്ന് പ്രതീക്ഷിച്ച വിവാദം തണുത്തുറഞ്ഞത് മാത്രം മിച്ചം. കഴിഞ്ഞ ഡിസംബറിൽ കുറിഞ്ഞി ഉദ്യാനവും 'ജനവാസ'വും കണ്ടിറങ്ങിയ സി.പി.െഎ മന്ത്രിമാർക്ക് അന്നുണ്ടായ ചാഞ്ചാട്ടം സബ്കലക്ടറുടെ നടപടികളിലും പ്രതിഫലിക്കുന്നതായാണ് സൂചന. ഉദ്യാനം കണ്ടിറങ്ങിയ റവന്യൂ മന്ത്രിയുടെ ആദ്യ പ്രതികരണം ജനവാസം ബോധ്യപ്പെട്ടു എന്നായിരുന്നു. കൈയേറ്റക്കാരെ സംരക്ഷിക്കില്ലെന്ന കർശന നിലപാടിൽ മലകയറിയ മന്ത്രിക്കായിരുന്നു ഇൗ മനംമാറ്റം. ആരെയും ഒഴിപ്പിക്കരുതെന്ന ജില്ലയുടെ സ്വന്തം മന്ത്രി എം.എം. മണിയുടെ നിലപാടിനോട് വനംമന്ത്രിയടക്കം യോജിച്ചു. തുടർന്ന് മുഖ്യമന്ത്രിക്ക് ലഭിച്ച റിപ്പോർട്ടിലാണ് നീലക്കുറിഞ്ഞി സംരക്ഷണം ഉറപ്പുനൽകിയും ആർക്കും ഭൂമി നഷ്ടമാകില്ലെന്നും പ്രഖ്യാപിച്ച് സർവേക്ക് നിർദേശിച്ചത്. സി.പി.എം ജില്ല നേതൃത്വത്തിന് വഴങ്ങി മുഖ്യമന്ത്രി അയച്ച മന്ത്രിതല സമിതിയെ 'ജനവികാരം അടിച്ചേൽപിക്കാൻ' പാർട്ടിക്കാർതന്നെ ഇറങ്ങിയതി​െൻറ ഫലമായിരുന്നു ഇത്. കുറിഞ്ഞി ദേശീയോദ്യാനത്തിൽ ഉൾപ്പെട്ട വട്ടവട, കൊട്ടക്കാമ്പൂർ വില്ലേജുകളിലായി നൂറുകണക്കിന് ഏക്കർ വനഭൂമി കൈയേറ്റം മൂലം നഷ്ടമായെന്നാണ് വനം-സർവേ വകുപ്പുകളുടെ സംയുക്ത സർവേയിൽ നേരേത്ത കണ്ടെത്തിയത്. ജനപ്രതിനിധികളുടെയടക്കം പ്രമുഖരുടെ ഭൂമി ഇടപാടിലൂടെ വിവാദമായ മേഖലയിലാണ് ഇൗ വനഭൂമി നഷ്ടം. മൂന്നാർ വനം ഡിവിഷ​െൻറ പരിധിയിൽ വരുന്ന ഇവിടെ വനഭൂമി മാത്രം 2717 ഏക്കറാണ് കൈയേറിയത്. വട്ടവട, കൊട്ടക്കാമ്പൂർ വില്ലേജുകളിലായി വൻതോതിൽ ഭൂമി, മാഫിയ കൈവശപ്പെടുത്തിയിട്ടുണ്ട്. കള്ളപ്രമാണങ്ങളും വ്യാജ പട്ടയങ്ങളുമാണ് ഇതിനായി ഉണ്ടാക്കിയിരിക്കുന്നതെന്നും ഇവിടെ താമസിക്കുന്ന തമിഴ് തൊഴിലാളി കുടുംബങ്ങളുടെ പേരിൽ ഭൂമിക്ക് രേഖയുണ്ടാക്കി മാഫിയ കൈവശപ്പെടുത്തി യൂക്കാലിത്തോട്ടം വെച്ചുപിടിപ്പിച്ചിരിക്കുകയാണെന്നും അഡീഷനൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടുണ്ടായിരിക്കെയാണ് സർക്കാറി​െൻറ ഉദാസീനത. സർക്കാർ ഭൂമി കൈയേറിയതിനൊപ്പം ചോലവനവും വ്യാപകമായി നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ട്. ചോലവനങ്ങൾക്ക് പകരം യൂക്കാലി പ്ലാേൻറഷനാണ് ഇപ്പോഴുള്ളത്. കുറിഞ്ഞിമല സങ്കേതത്തി​െൻറ ആവാസവ്യവസ്ഥയെ ഇത് ബാധിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അഷ്റഫ് വട്ടപ്പാറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.