രാജ്യസഭ തെരഞ്ഞെടുപ്പ്: കേരള കോൺഗ്രസ്​ എം നിലപാട് ജനാധിപത്യവിരുദ്ധം ^ജനാധിപത്യ കേരള കോൺഗ്രസ്​

രാജ്യസഭ തെരഞ്ഞെടുപ്പ്: കേരള കോൺഗ്രസ് എം നിലപാട് ജനാധിപത്യവിരുദ്ധം -ജനാധിപത്യ കേരള കോൺഗ്രസ് കോട്ടയം: രാജ്യസഭ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാനുള്ള കേരള കോൺഗ്രസ് എം നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന നേതൃസമ്മേളനം കുറ്റപ്പെടുത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങളോട് വോട്ട് വാങ്ങി എം.എൽ.എമാരായവർ രാജ്യസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതെ മാറിനിൽക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയും അവഹേളിക്കലുമാണ്. മാറിനിൽക്കാനുള്ള കാരണം ജനങ്ങളോട് ബോധ്യപ്പെടുത്താൻ കേരള കോൺഗ്രസ് എമ്മിന് ബാധ്യതയുണ്ട്. ധാർമികത ഇല്ലാത്ത തീരുമാനം സംബന്ധിച്ച് കെ.എം. മാണി നിലപാട് വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് അധ്യക്ഷത വഹിച്ചു. ഡോ. കെ.സി. ജോസഫ്, പി.സി. ജോസഫ്, എം.പി. പോളി, മാത്യു സ്റ്റീഫൻ, എ.ജെ. ജോസഫ്, ജോസ് വള്ളമറ്റം, ഏലിയാസ് സഖറിയ, മാത്യു കുന്നപ്പള്ളി, അജിത സാബു, ജോർജ് കുന്നപ്പുഴ, ജോസ് പാറേക്കാട്ട്, ഫ്രാൻസിസ് തോമസ്, തോമസ് കുന്നപ്പള്ളി, ജോർജ് അഗസ്റ്റിൻ, ബേബി പതിപ്പള്ളി, ജോസ് പൊട്ടൻപ്ലാക്കൽ, പ്രഫ. ജേക്കബ് എബ്രഹാം, മാത്യൂസ് ജോർജ്, നോബിൾ ജോസഫ്, ജോസഫ് കെ. നെല്ലിവേലി, എച്ച്. രാജു, രാജു നെടുവംപുറം, ഷൈസൺ മാങ്കുഴ, മൈക്കിൾ ജയിംസ്, ജയിംസ് കുര്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.