വാഴൂരിൽ സി.പി.​െഎ തോൽക്കുന്നത്​ കാനം മറക്കരുത് ​^കേരള കോണ്‍ഗ്രസ്​ എം

വാഴൂരിൽ സി.പി.െഎ തോൽക്കുന്നത് കാനം മറക്കരുത് -കേരള കോണ്‍ഗ്രസ് എം കോട്ടയം: സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചരിത്രം മറക്കരുതെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി പ്രഫ. എൻ. ജയരാജ് എം.എൽ.എ. കേരള കോണ്‍ഗ്രസിന് പാലായില്‍ മാത്രം വോട്ടുള്ളതുകൊണ്ടാണോ സി.പി.ഐ സ്ഥാനാർഥികള്‍ തുടര്‍ച്ചയായി വാഴൂരില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാർഥികളോട് തോൽക്കുന്നതെന്ന് കാനം വ്യക്തമാക്കണം. ഒറ്റക്കുനിന്നാല്‍ സി.പി.ഐയുടെ ശക്തി എന്താണെന്ന് ജനങ്ങള്‍ക്കറിയാം. ഇടതുമുന്നണിയിലെ സൂപ്പർസ്റ്റാറാകാനാണ് കാനത്തി​െൻറ ശ്രമമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.