ജില്ലയിൽ ഐ.ടി പാർക്ക്​, സ്​ത്രീ സൗഹൃദ പദ്ധതികൾക്ക്​ ഉൗന്നൽ

കോട്ടയം: ഭരണമാറ്റത്തി​െൻറ അലയൊലികൾ ഉയർത്തിയ പ്രതിഷേധങ്ങൾക്കിടെ ജില്ല പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. സ്ത്രീ സൗഹൃദ പദ്ധതികൾക്ക് ഉൗന്നൽ നൽകുന്ന ബജറ്റിൽ ജില്ലയിൽ ഐ.ടി പാർക്ക് സ്ഥാപിക്കുമെന്നും പ്രഖ്യാപനം. 252,19,25,183 രൂപ വരവും 232,72,45,000 രൂപ ചെലവും 19.46 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻറ് മേരി സെബാസ്റ്റ്യൻ അവതരിപ്പിച്ചത്. ഐ.ടി പാർക്കിനായി 50 ലക്ഷമാണ് നീക്കിവെച്ചിരിക്കുന്നത്. ഒരേക്കർ സ്ഥലം വിട്ടുനൽകുന്ന പഞ്ചായത്തിലാകും പാർക്ക് നിർമിക്കുക. സ്ത്രീകൾക്കും കുട്ടികൾക്കും ജെൻഡർ പാർക്ക് ഉൾപ്പെടെ നിരവധി സ്ത്രീ സൗഹൃദ പദ്ധതികൾ ബജറ്റിലുണ്ട്. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തി​െൻറ തിരുവാർപ്പിലുള്ള സ്ഥലത്ത് നിർമിക്കുന്ന ജെൻഡർ പാർക്കിനായി ബജറ്റിൽ ഒരു കോടി മാറ്റിെവച്ചിട്ടുണ്ട്. സ്ത്രീ സൗഹൃദ ജില്ലയാക്കി മാറ്റുന്നതി​െൻറ ഭാഗമായാണ് സ്ത്രീകളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾക്ക് രൂപം നൽകിയിരിക്കുന്നതെന്ന് മേരി സെബാസ്റ്റ്യൻ പറഞ്ഞു. ജെൻഡർ പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾ പ്ലാൻ ഫണ്ട് പ്രകാരമുള്ള വാർഷിക പദ്ധതിയിൽ നേരത്തേ ഉൾപ്പെടുത്തിയിരുന്നു. നിലവിലുണ്ടായിരുന്ന ഏബിൾ കോട്ടയം പദ്ധതിക്കും തുക നീക്കിെവച്ചിട്ടുണ്ട്. ബാലസൗഹൃദ ജില്ലയാക്കുന്നതി​െൻറ ഭാഗമായി ജില്ലയിലെ സ്ഥലമുള്ള മുഴുവൻ അങ്കണവാടികൾക്കും കെട്ടിടം നിർമിക്കാനും ബാലസൗഹൃദ പ്രവർത്തനം നടത്താനും ബജറ്റിൽ പദ്ധതിയുണ്ട്. എല്ലാവർക്കും പാർപ്പിടം ലക്ഷ്യമിടുന്ന ലൈഫ് പദ്ധതി, ആശ്രയ പദ്ധതി, ഭിന്നശേഷി സ്കോളർഷിപ്, പാലിയേറ്റിവ് കെയർ, അങ്കണവാടി പോഷകാഹാര വിതരണം എന്നീ പദ്ധതികൾക്കായും പണം ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. ബജറ്റ് അവതരണത്തിനുശേഷം പ്രസംഗത്തി​െൻറ കോപ്പി നൽകിയില്ലെന്നാരോപിച്ച് കോൺഗ്രസ് അംഗങ്ങൾ ചർച്ച ബഹിഷ്കരിച്ചു. ഹാളിൽനിന്ന് പുറത്തേക്ക് പോകുന്നതിനിടെ ബജറ്റ് രേഖ ഇവർ കീറിയെറിയുകയും ചെയ്തു. ബജറ്റിലെ പ്രധാന നിർദേശങ്ങളും നീക്കിെവച്ച തുകയും നെൽകൃഷി വ്യാപനത്തിനായി ഇന്ധനച്ചെലവ് കുറഞ്ഞ വെർട്ടിക്കൽ ആക്സെൽ പമ്പ് സ്ഥാപിക്കാൻ -50 ലക്ഷം കൊടൂരാർ, മീനച്ചിലാർ തുടർസംരക്ഷണത്തിന് -10 ലക്ഷം സർക്കാർ സഹകരണത്തോടെ മിനി റൈസ് മില്ലും സൈലോയും സ്ഥാപിക്കാൻ -20 ലക്ഷം കോഴായിലെ മൂല്യവർധിത ഉൽപന്ന നിർമാണ കേന്ദ്രത്തിലേക്ക് യന്ത്രങ്ങൾ വാങ്ങാൻ -35 ലക്ഷം തരിശുഭൂമി കൃഷിയോഗ്യമാക്കാൻ -10 ലക്ഷം. ജൈവകൃഷി േപ്രാത്സാഹനത്തിന് -അഞ്ച് ലക്ഷം ഹരിത കേരളം ഓണം പദ്ധതിക്ക് -50 ലക്ഷം കോഴാ ഫാം ഫെസിലിറ്റേഷൻ സ​െൻററിന് -അഞ്ച് ലക്ഷം ഭൂജലസംരക്ഷണത്തിന് -50 ലക്ഷം തോടുകളുടെ ആഴം കൂട്ടുന്നതിന് -50 ലക്ഷം പാടശേഖരങ്ങളിൽ പമ്പുകൾ പ്രവർത്തിപ്പിക്കാൻ സോളാർ പാനൽ-........................................................................... ഒരു വീട്ടിൽ ഒരു തറി പദ്ധതിക്കായി -15 ലക്ഷം കുട്ടികൾക്ക് കോംക്ലിയർ ഇംപ്ലാേൻറഷനു ശേഷമുള്ള ശ്രവണ സഹായികൾക്കായി -10 ലക്ഷം സ്കൂളുകളിൽ ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റിനായി -1.54 കോടി ഇന്നവേറ്റിവ് സ്റ്റെം എജുക്കേഷന് -50 ലക്ഷം കുമരകത്ത് ആധുനിക ടോയ്ലറ്റ് കോംപ്ലക്സ് നിർമാണത്തിന് -10 ലക്ഷം ലൈഫ് മിഷൻ പദ്ധതിക്കായി -10.65 കോടി തിരുവാർപ്പിലെ െജൻഡർ പാർക്ക് പൂർത്തീകരണത്തിന് -80 ലക്ഷം ട്രാൻസ്െജൻഡേഴ്സിന് പ്രത്യേക പരിപാടികൾ ആരംഭിക്കാൻ -20 ലക്ഷം കുമരകത്ത് മത്സ്യസങ്കേതം നിർമിക്കാൻ -10 ലക്ഷം പട്ടിക ജാതി വിദ്യാർഥികൾക്ക് മെറിറ്റോറിയൽ സ്കോളർഷിപ്പിനായി -25 ലക്ഷം പത്താംക്ലാസ് വിദ്യാർഥികളുടെ വിജയശതമാനം വർധിപ്പിക്കുന്ന പദ്ധതിക്കായി -ഒരു കോടി സാക്ഷരത മിഷ​െൻറ പത്താം ക്ലാസ് തുല്യത പരിപാടിക്ക് -20 ലക്ഷം ക്ഷീരകർഷകർക്ക് മിൽക് ഇൻസ​െൻറീവിന് -50 ലക്ഷം കുടുംബശ്രീകൾ വഴി വനിത കിയോസ്ക് പദ്ധതിക്ക് -33 ലക്ഷം അങ്കണവാടികളിൽ പോഷകാഹാര വിതരണത്തിന് -25 ലക്ഷം അഗതിരഹിത കേരളം പദ്ധതിക്ക് -25 ലക്ഷം ജില്ല ആയുർവേദ ആശുപത്രിക്ക് -80 ലക്ഷം ജില്ല ഹോമിയോ ആശുപത്രിക്ക് -10 ലക്ഷം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.