കേരളത്തിലെ സമ്പത്ത് മുഴുവൻ സംഘടിത മതശക്തികളുടെ കൈയിൽ ^വെള്ളാപ്പള്ളി

കേരളത്തിലെ സമ്പത്ത് മുഴുവൻ സംഘടിത മതശക്തികളുടെ കൈയിൽ -വെള്ളാപ്പള്ളി പാലാ: കേരളത്തിലെ സമ്പത്ത് മുഴുവൻ സംഘടിത മതശക്തികളുടെ ൈകയിൽ എത്തപ്പെെട്ടന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മല്ലികശ്ശേരി ശാഖയിൽ പുതുതായി നിർമിച്ച ഗുരുക്ഷേത്രത്തി​െൻറ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക ക്ഷേമ കോർപറേഷനിൽനിന്ന് അഞ്ചുകോടി മാത്രമാണ് മൈേക്രാഫിനാൻസിനായി എസ്.എൻ.ഡി.പി യോഗത്തിന് കിട്ടിയത്. ഇതിൽ ഇനി ഒരുരൂപപോലും തിരിച്ചടക്കാനുമില്ല. എന്നിട്ടും തനിക്കെതിരെ കേസെടുത്തു. കുട്ടനാട്ടിൽ ചില സഭ നേതാക്കന്മാർ ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പ് മൈേക്രാഫിനാൻസിൽ നടത്തിയിട്ടുണ്ട്. എന്നാൽ, ഇതിനെതിരെ അച്യുതാനന്ദൻ മിണ്ടുന്നില്ല. കേസും കൊടുക്കുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മദ്യനയത്തിനെതിരെ സുപ്രീംകോടതിവരെ കേസിനുപോയ സുധീരന് ഇതിനുള്ള പണം എവിടെനിന്ന് കിട്ടിയെന്നും വെള്ളാപ്പള്ളി ചോദിച്ചു. മീനച്ചിൽ യൂനിയൻ ചെയർമാൻ അഡ്വ. എസ്. പ്രവീൺ അധ്യക്ഷതവഹിച്ചു. യൂനിയൻ കൺവീനർ അഡ്വ. കെ.എം. സന്തോഷ്കുമാർ യൂനിയൻ നവതി സ്മാരകമന്ദിരത്തി​െൻറയും ഇടപ്പാടി ദേവസ്വം പ്രസിഡൻറ് എം.എൻ. ഷാജി മുകളേൽ നടപ്പന്തലി​െൻറയും ഉദ്ഘാടനം നിർവഹിച്ചു. കടുത്തുരുത്തി യൂനിയൻ സെക്രട്ടറി എൻ.കെ. രമണൻ, തൊടുപുഴ യൂനിയൻ കൺവീനർ ഡോ. സോമൻ, ലാൽ കുമരകം, ടി.കെ. ലക്ഷ്മിക്കുട്ടി, അംബിക സുകുമാരൻ, പ്രദീപ് പ്ലാച്ചേരിൽ, ജി. ചന്ദ്രമതി, സജീവ് വയലാ, മനോജ് പുലിയള്ളിൽ, കെ.കെ. സുകുമാരൻ, ശാഖ പ്രസിഡൻറ് ഇ.കെ. രാജൻ ഈട്ടിക്കൽ, ശാഖ സെക്രട്ടറി കെ.കെ. വാസൻ, വൈസ് പ്രസിഡൻറ് ടി.എൻ. കുട്ടപ്പൻ തുടങ്ങിയവർ സംസാരിച്ചു. വെള്ളാപ്പള്ളി നടേശനെ ക്ഷേത്രം തന്ത്രി നാരായണപ്രസാദ്, മേൽശാന്തി അജിത് എന്നിവർ ചേർന്ന് പൂർണകുംഭം നൽകി സ്വീകരിച്ചു. കലക്ടറേറ്റ് ധർണ കോട്ടയം: ലൈറ്റ് ആൻഡ് സൗണ്ട് വെൽെഫയർ അസോസിയേഷൻ ഒാഫ് കേരള ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റ് ധർണ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡൻറ് എം.കെ. തോമസ്കുട്ടി ധർണ ഉദ്ഘാടനം ചെയ്തു. ലൈറ്റ് ആൻഡ് സൗണ്ട് വെൽെഫയർ അസോസിയേഷൻ ജില്ല പ്രസിഡൻറ് വിജയൻ രാമപുരം അധ്യക്ഷതവഹിച്ചു. മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് റഷീദ് കലയന്താനി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.എച്ച്. ഇക്ബാൽ, ജില്ല സെക്രട്ടറി പ്രകാശ് ഞീഴൂർ, ജില്ല ട്രഷറർ ബിജു കാണക്കാരി, കോട്ടയം മേഖല പ്രസിഡൻറ് രാജൻ പി. കുരുവിള, സദാനന്ദൻ എന്നിവർ സംസാരിച്ചു. തിരുനക്കര ഗാന്ധിപ്രതിമക്ക് മുന്നിൽനിന്ന് കലക്ടറേറ്റിലേക്ക് പ്രകടനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.