ശബരിമല: പന്നിയെ കണ്ട് ആന ഭയന്നോടിയത് സന്നിധാനം ശരണപാതയിൽ അൽപനേരം പരിഭ്രാന്തി പരത്തി. ഉത്സവത്തിന് കൊണ്ടുവന്ന ആനയാണ് ഒാടിയത്. ആന മലകയറി വരുമ്പോൾ ചരൽമേട്ടുവെച്ച് കാട്ടുപന്നി ഒാടിവന്ന് ടിൻഷീറ്റിൽ ഇടിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട ആന വിരണ്ടു. മരക്കൂട്ടം വരെ ഒാടിയശേഷമാണ് ആന നിന്നത്. വഴിയിൽ ചുക്കുവെള്ളം വിതരണം ചെയ്തിരുന്ന മധുര സ്വദേശി പാൽപാണ്ടിക്ക് (27) ആനയെ കണ്ട് ഒാടുന്നതിനിടെ വീണ് പരിക്കേറ്റു. പിന്നീട് ആനയെ സന്നിധാനത്ത് എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.