നെടുങ്കണ്ടം: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ നെടുങ്കണ്ടം പൊലീസ് കർണാടകയിൽനിന്ന് അറസ്റ്റ് ചെയ്തു. ഇരട്ടയാറിനടുത്ത് നത്തുകല്ല് കൈപ്പകശ്ശേരിൽ സാജൻ എന്ന ദേവസ്യയാണ് (52) പിടിയിലായത്. കാനഡയിലേക്ക് നഴ്സ്, ൈഡ്രവർ തുടങ്ങി വിവിധ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് നാലും അഞ്ചും ലക്ഷം രൂപവീതം പലരിൽനിന്നും തട്ടിയെടുത്തുവെന്നാണ് കേസ്. നിലവിൽ പത്തോളം പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ, മുപ്പതോളം പേരിൽനിന്ന് പണം തട്ടിയെടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽനിന്ന് മാത്രമായി പത്തോളം പേർ തട്ടിപ്പിനിരയായതായി പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടിയതറിഞ്ഞ് നിരവധി പേർ പരാതികളുമായി സ്റ്റേഷനിൽ എത്തിത്തുടങ്ങി. ഇയാൾ കർണാടകയിൽ ടാപ്പിങ് തൊഴിൽ കരാർ എടുത്ത് ചെയ്തുവരുന്നതിനിെടയാണ് പിടിയിലാകുന്നത്. പാലാ സ്വദേശി ലിജോയിൽനിന്ന് ഉയർന്ന വേതനത്തിൽ വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് സാജൻ പണം തട്ടിയെടുത്തതായി കാണിച്ച് ഇടുക്കി ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന് നൽകിയ പരാതിയെ തുടർന്ന് എസ്.പിയുടെ സ്പെഷൽ സ്ക്വാഡ് ഇയാളെപ്പറ്റി അന്വേഷിച്ചുവരുകയായിരുന്നു. വ്യാജ ഐ.ഡി ഉപയോഗിച്ച് വെബ്സൈറ്റുണ്ടാക്കി ഇതിലൂടെ പരസ്യം നൽകിയായിരുന്നു ഉദ്യോഗാർഥികളെ കണ്ടെത്തിയിരുന്നത്. ഒരു സന്നദ്ധസംഘടനയുടെ പേരിലാണ് തട്ടിപ്പിന് കളമൊരുക്കിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. തട്ടിപ്പിനിരയായവരുടെ ലിസ്റ്റ് തയാറാക്കിവരുകയാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.